»   » ലീലയാവാന്‍ നടിമാര്‍ക്ക് മടിയോ?

ലീലയാവാന്‍ നടിമാര്‍ക്ക് മടിയോ?

Posted By:
Subscribe to Filmibeat Malayalam
Leela
പ്രഖ്യാപിച്ചത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലീല. കെ ആര്‍ ഉണ്ണിയുടെ ചെറുകഥ സിനിമയാകുമെന്ന് വാര്‍ത്ത കേട്ടത് മുതല്‍ പലര്‍ക്കും ഇരിപ്പുറയ്ക്കുന്നില്ലേ്രത. കഥയിലെ ചില രംഗങ്ങള്‍ സിനിമയിലെങ്ങനെ ചിത്രീകരിയ്ക്കുമെന്നോര്‍ത്താണ് ഇവര്‍ ടെന്‍ഷനടിയ്ക്കുന്നത്.

ലീലയിലെ നായകനായ കുട്ടിയപ്പന്റെ ഒരാഗ്രഹമുണ്ട്, കൊമ്പനാനയുടെ തുമ്പിക്കൈയില്‍ ഒരു പെണ്ണിനെ നഗ്നയായി ചാരിനിര്‍ത്തി ഭോഗിയ്ക്കണം. ഒടുക്കം ഇതിന് പറ്റിയ ഒരാളെ കുട്ടിയപ്പന്‍ കണ്ടെത്തുന്നു... ഇതൊക്കെ മലയാള സിനിമയില്‍ ചിത്രീകരിയ്ക്കുന്നത് നടപ്പുള്ള കാര്യമാണോയെന്നായിരുന്നു പലരുടെയും ചോദ്യം.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ചെറുകഥ സിനിമയാക്കുമെന്ന് രഞ്ജിത്ത് പ്രഖ്യാപിച്ചതോടെ ഇതിലെ താരങ്ങള്‍ ആരായിരിക്കുമെന്ന ആകാംക്ഷയിലായിരുന്നു സിനിമാക്കാരും പ്രേക്ഷകരും.

ആദ്യം മോഹന്‍ലാല്‍, പിന്നെ ശങ്കര്‍ രാമകൃഷ്ണന്‍.. ഒടുക്കം സാക്ഷാല്‍ മമ്മൂട്ടിയാണ് ലീലയിലെ നായകകഥാപാത്രമായ കുട്ടിയപ്പനായി വേഷമിടുന്നതെന്ന് വ്യക്തമായി. ഒപ്പം പൃഥ്വിരാജും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തും.

എന്നാല്‍ നായകനെക്കാളും കഷ്ടമാണ് നായികയായ ലീലയുടെ കാര്യം. ഒന്നര വര്‍ഷം മുമ്പേ ഈ റോള്‍ അഭിനയിക്കുമെന്ന് പറഞ്ഞുകേട്ടിരുന്നത് ആന്‍ അഗസ്റ്റിനായിരുന്നു. പല അഭിമുഖങ്ങളിലും ആന്‍ ഇക്കാര്യം പറയുകയും ചെയ്തു. എന്നാല്‍ അവസാനനിമിഷം ചില മാറ്റങ്ങളുണ്ടായി. നായകനായി മമ്മൂട്ടി രംഗത്തെത്തിയതിന് പിന്നാലെ ആനിന് പകരം തെന്നിന്ത്യന്‍ താരം കാര്‍ത്തിക നായരായി ലീലയിലെ നായിക.

എന്നാലിപ്പോള്‍ കാര്‍ത്തികയെ മാറ്റി മോളിവുഡിലെ നമ്പര്‍ വണ്‍ താരസുന്ദരി റീമ കല്ലിങ്കല്‍ തന്നെ ലീലയായി രംഗപ്രവേശം ചെയ്തിരിക്കുകയാണ്. എന്തായാലും അടുത്ത മാസം ഷൂട്ടിങ് തുടങ്ങുമ്പോഴേക്കും നായികയുടെ കാര്യത്തില്‍ ഒരന്തിമ പ്രഖ്യാപനം ഉണ്ടാകുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാം.

English summary
Karthika Nair's name was doing the rounds as the heroine for a while and now it is learnt that it would be Rima Kallingal, who will play the female lead.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam