ആഷിക്കിന്റെ ചിത്രത്തില്‍ ഞാനുണ്ട്: റിമ കല്ലിങ്കല്‍

By Lakshmi

ചുരുങ്ങിയ കാലം കൊണ്ട് പേരെടുത്ത നടിയാണ് റിമ കല്ലിങ്കല്‍. നര്‍ത്തകി, മോഡല്‍, അവതാരക, നടി എന്നീ നിലകളിലെല്ലാം റിമ തിളങ്ങിയിട്ടുണ്ട്. ന്യൂ ജനറേഷനിലെ ബോള്‍ഡ് താരമായ റിമ കല്ലിങ്കല്‍ നേരത്തേ പലചിത്രങ്ങളും ഒട്ടും ആലോചനയില്ലാതെ ചെയ്ത് പരാജയപ്പെട്ട ചിത്രങ്ങളുടെ ഭാഗവുമായിട്ടുണ്ട്. എന്നാല്‍ പിന്നീട് സിനിമയെന്തെന്നും എങ്ങനെ പ്രൊഫഷണലായി അതിനെ സമീപിക്കണമെന്നും മനസിലാക്കിയ റിമ ഇപ്പോള്‍ ബുദ്ധിപരമായിത്തന്നെയാണ് സിനിമയെ സമീപിക്കുന്നത്.

ശ്യാമപ്രസാദ് ഒരുക്കിയ ഋതുവെന്ന ചിത്രത്തിലൂടെ നായികയായി എത്തിയ റിമയ്ക്ക് സിനിമയിലേയ്ക്കുള്ള പാത തുറന്നത് മിസ് കേരള മത്സരമായിരുന്നു. കരിയറില്‍ റിമയ്ക്ക് ബ്രേക്കായതാകട്ടെ ഭര്‍ത്താവ് ആഷിക് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലെ കഥാപാത്രമാണ്. ഇപ്പോള്‍ റിമ നായികയായ ചിത്രങ്ങള്‍ വളരെ കുറഞ്ഞിട്ടുണ്ട്. വിവാഹശേഷം റിമ അഭിനയിച്ചിട്ടില്ല എന്നുതന്നെ പറയാം. ഇതിനെക്കുറിച്ചെല്ലാം ആരാധകര്‍ക്ക് സംശയങ്ങളുണ്ട്. ഇതിനെല്ലാം റിമ മറുപടി നല്‍കുന്നുമുണ്ട്.

വിവാഹശേഷം സിനിമകളില്ലാത്തത്

ആഷിക്കിന്റെ ചിത്രത്തില്‍ ഞാനുണ്ട്: റിമ കല്ലിങ്കല്‍

വിവാഹശേഷം താന്‍ ബോധപൂര്‍വ്വം സിനിമയില്‍ അഭിനയിക്കാത്തതതല്ലെന്നും ഇപ്പോള്‍ ഏത് സിനിമയിലും ചാടിക്കേറി അഭിനയിക്കാമെന്ന മാനസികാവസ്ഥയിലല്ല താനെന്നും റിമ പറയുന്നു.

മുഴുനീള പ്രണയചിത്രം ചെയ്യാം

ആഷിക്കിന്റെ ചിത്രത്തില്‍ ഞാനുണ്ട്: റിമ കല്ലിങ്കല്‍

ഇപ്പോഴും മുഴുനീള പ്രണയചിത്രങ്ങള്‍ ചെയ്യാന്‍ എനിയ്ക്കാഗ്രമുണ്ട്. പക്ഷേ വെറുമൊരു പ്രണയകഥയില്‍ അഭിനയിക്കാനും താല്‍പര്യമില്ല. തിരക്കഥ എനിയ്ക്ക് ഇഷ്ടപ്പെടാന്‍ കഴിയണം- റിമ പറയുന്നു.

ടൈപ്പ് ആകാന്‍ താല്‍പര്യമില്ല

ആഷിക്കിന്റെ ചിത്രത്തില്‍ ഞാനുണ്ട്: റിമ കല്ലിങ്കല്‍

ഇതുവരെ ചെയ്തപോലെതന്നെയുള്ള കഥാപാത്രങ്ങള്‍ വീണ്ടുവീണ്ടും ചെയ്യാന്‍ തനിയ്ക്കാഗ്രഹമില്ലെന്ന് റിമ പറയുന്നു. ഇതുവരെ ചെയ്യാത്തതാവണം ഇനി തന്നിലൂടെ സിനിമയ്ക്ക് ലഭിയ്ക്കുന്നത് എന്നാണ് റിമ പറയുന്നത്.

പുതിയ ചിത്രം

ആഷിക്കിന്റെ ചിത്രത്തില്‍ ഞാനുണ്ട്: റിമ കല്ലിങ്കല്‍

സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന കോമഡി ചിത്രത്തിലാണ് റിമ ഇനി അഭിനയിക്കുന്നത്. ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ പറയാന്‍ വയ്യ.

ആഷിക്കിന്റെ ചിത്രത്തിലും

ആഷിക്കിന്റെ ചിത്രത്തില്‍ ഞാനുണ്ട്: റിമ കല്ലിങ്കല്‍

ഭര്‍ത്താവ് ആഷിക് അബു സംവിധാനം ചെയ്യന്ന പുതിയ ചിത്രത്തിലും താന്‍ അഭിനയിക്കുന്നുണ്ടെന്ന് റിമ, പക്ഷേ ആ ചിത്രം ഒപ്പന അല്ലെന്നും ആ ചിത്രം ഉടന്‍ പ്രഖ്യാപിക്കുമെന്നും റിമ പറയുന്നു.

യാത്രകളെ പ്രണയിച്ച്

ആഷിക്കിന്റെ ചിത്രത്തില്‍ ഞാനുണ്ട്: റിമ കല്ലിങ്കല്‍

ആഷിക്കിനെ പരിചയപ്പെട്ടതില്‍പ്പിന്നെയാണ് താന്‍ യാത്രകളെ ഇത്രയും പ്രണയിച്ചതെന്ന് റിമ പറയുന്നു. ഇവര്‍ യൂറോപ്പിലും ഉഗാണ്ടയിലും താന്‍സാനിയയിലും നേപ്പാളിലും നെല്ലിയാമ്പതിയിലും വാഗമണിലുമെല്ലാം യാത്രപോയിരുന്നു.

നൃത്തം

ആഷിക്കിന്റെ ചിത്രത്തില്‍ ഞാനുണ്ട്: റിമ കല്ലിങ്കല്‍

നാലാം വയസുമുതല്‍ നൃത്തം പഠിച്ചിട്ടുള്ള റിമ ഒരു ഡാന്‍സ് സ്‌കൂള്‍ തുടങ്ങാനുള്ള പ്ലാനിലാണ്. മാമാങ്കമെന്നാണ് വിദ്യാലയത്തിന് പേരിട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X