റിമ കല്ലിങ്കല്‍ ഡാന്‍സ് സ്‌കൂള്‍ തുടങ്ങുന്നു
ശോഭന, ലക്ഷമി ഗോപാല സ്വാമി, മഞ്ജു വാര്യര്‍ തുടങ്ങിയ നടിമാരെല്ലാ സനിമയില്‍ നിന്ന് വിട്ടു നിന്നാലും നൃത്തം കൊണ്ട് കലാ ജീവിതം തുടരും. ഇതിനായി നൃത്ത വിദ്യാലം തുടങ്ങിവരുമാണ് ഈ നടിമാര്‍. ഇനി ഇവരുടെ കൂട്ടത്തിലേക്കിതാ റിമ കല്ലിങ്കലും
വിവാഹം റിമയ്ക്ക അഭിനയത്ത് ഒരു തടസ്സമേ അല്ല. ഭര്‍ത്താവും സംവിധായകനുമായ ആഷിഖ് അബു റിമയുടെ കഴിവുകളെ എന്നും പ്രോത്സാഹിപ്പകുന്നു ആളാണ്. എസ്‌കേപ്പ് ഫ്രം ഉഗാണ്ട, ഏഴു സുന്ദര രാത്രികള്‍ എന്നീ ചിത്രങ്ങള്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് വിവാഹം കഴിഞ്ഞത്. അതിനിടയിലും റിമ സിനിമ പൂര്‍ത്തിയാക്കി. ആഷിഖ് സംവിധാനം ചെയ്യുന്ന ഒപ്പന എന്ന ചിത്രത്തിലൂടെയായിരിക്കും ഇനി സിനിമയിലേക്കുള്ള തിരിച്ചുവരവ്.

അതിനിടയില്‍ റിമ മറ്റൊരു മേഖലയിലേക്ക് ശ്രദ്ധ കൊടുക്കുന്നു. നൃത്തം. റിമകല്ലിങ്കല്‍ ഒരു നൃത്ത വിദ്യാലയം തുടങ്ങുന്നു. മാമാങ്കം എന്നാണ് നൃത്ത വിദ്യാലയത്തിന്റെ പേര്. ഭരതനാട്യം, കുച്ചുപ്പുടി, കളരി, യോഗ തുടങ്ങി നൃത്തവും, നൃത്തവുമായി ബന്ധപ്പെട്ടതെല്ലാം റിമയുടെ വിദ്യാലയത്തിലുണ്ടാകും. വിദ്യാലയം തുടങ്ങുന്നതിനു മുമ്പ് റിമ അതിനുള്ള തയ്യാറെടുപ്പിലാണ്. നൃത്തത്തെ കൂടുതല്‍ പ്രൊഫഷണലായി സമീപിക്കുകയും അതിനുള്ള വര്‍ക്ക് ഷോപ്പ് തുടങ്ങുകയും ചെയ്തു.


Click it and Unblock the Notifications