ലോക് ഡൗണില്‍ ഫോട്ടോസീരീസുമായി റിമ കല്ലിങ്കല്‍! ചിത്രങ്ങള്‍ പകര്‍ത്തി ആഷിക്ക് അബു
ശ്യാമപ്രസാദ് ചിത്രം ഋതുവിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് റിമ കല്ലിങ്കല്‍. തുടര്‍ന്ന് നായികയായും സഹനടിയായുമൊക്കെയാണ് റിമ കല്ലിങ്കല്‍ മോളിവുഡില്‍ തിളങ്ങിയത്. ആഷിക്ക് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രമാണ് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയത്. പിന്നാലെ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി റിമ മലയാളത്തില്‍ തിളങ്ങിയിരുന്നു. അഭിനയത്തിന് പുറമെ നൃത്ത രംഗത്തും തിളങ്ങിയിരുന്നു താരം.

ആഷിക്ക് അബുവുമായുളള വിവാഹ ശേഷവും സിനിമകളില്‍ അഭിനയിച്ചിരുന്നു നടി. ലോക് ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട് റിമ കല്ലിങ്കല്‍. റിമ കല്ലിങ്കലിന്റെതായി പുറത്തിറങ്ങിയ പുതിയ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു.
ലോക് ഡൗണ്‍ സമയം ആഷിക്ക് അബു എടുത്ത തന്റെ ചിത്രങ്ങളാണ് റിമ കല്ലിങ്കല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പിന്നാലെ ലൈക്കും കമന്‌റുകളുമായി ആരാധകരും എത്തിയിരുന്നു. നടിയുടെ ചിത്രങ്ങള്‍ കണ്ട് ലോക് ഡൗണില്‍ റിമ കൂടുതല്‍ സുന്ദരിയായോ എന്നാണ് ആരാധകരുടെ ചോദ്യം.
ഞങ്ങളുടെ ലോക് ഡൗണ്‍ സീരിസ് എന്ന അടിക്കുറിപ്പോടെയാണ് റിമ പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ആഷിക്ക് അബുവും റിമയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. റിമയുടെ സൗന്ദര്യത്തെയും ആഷിക്കിന്റെ ഫോട്ടോഗ്രാഫിയെയും പുകഴ്ത്തി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. മുന്‍പ് ലോക് ഡൗണ്‍ കാലത്ത് തന്റെ പഴയ യാത്രാ ചിത്രങ്ങളും റിമ കല്ലിങ്കല്‍ പങ്കുവെച്ചിരുന്നു.
അതേസമയം ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷം വൈറസ് എന്ന ചിത്രത്തിലൂടെയായിരുന്നു റിമ കല്ലിങ്കല്‍ തിരിച്ചെത്തിയത്. ആഷിക്ക് അബു സംവിധാനം ചെയ്ത ചിത്രത്തില്‍ മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചത്. ചിത്രത്തില്‍ നേഴ്‌സായ അഖിലയായിട്ടാണ് നടി എത്തിയത്. നിപ്പ വൈറസ് വ്യാപനത്തിനിടെ നമ്മെ വിട്ടുപോയ സിസ്റ്റര്‍ ലിനിയെ ഓര്‍മ്മിപ്പിച്ച കഥാപാത്രമായിരുന്നു റിമ കല്ലിങ്കല്‍ വെെറസ് സിനിമയില്‍ അവതരിപ്പിച്ചത്.


Click it and Unblock the Notifications