65 വയസ്സുള്ള അച്ഛനായി മമ്മൂട്ടി തകര്‍ക്കും.. ലിച്ചി മാപ്പ് പറയേണ്ട കാര്യമില്ലായിരുന്നു!
Recommended Video

അങ്കമാലി ഡയറീസിലൂടെ പ്രേക്ഷക മനം കവര്‍ന്ന താരമാണ് അന്ന രാജന്‍. ചിത്രത്തില്‍ താരം അവതരിപ്പിച്ച കഥാപാത്രമായ ലിച്ചിയെ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. ആദ്യ ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലാിയിരുന്നു താരം അഭിനയിച്ചത്. സൂര്യ ടിവിയിലെ ഒരു പരിപാടിക്കിടയില്‍ കുസൃതി ചോദ്യത്തിന് ഉത്തരം നല്‍കിയതോടെ ലിച്ചി ആകെ പെട്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ഫാന്‍സുകാര്‍ താരത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയതോടെ ഫേസ്ബുക്ക് ലൈവിലൂടെ ലിച്ചി ക്ഷമ ചോദിക്കുകയായിരുന്നു.
മമ്മൂട്ടിയും ദുല്‍ഖറും വന്നാല്‍ ആരുടെ നായികയാകാനാണ് താല്‍പര്യം എന്നു ചോദിച്ചപ്പോള്‍ ദുല്‍ഖറിന്റെ നായികയും മമ്മൂട്ടിയുടെ മകളുമായി അഭിനയിക്കാനാണ് താല്‍പര്യമെന്ന് ലിച്ചി പറഞ്ഞിരുന്നു. ലിച്ചിയുടെ ഉത്തരം മമ്മൂട്ടി ആരാധകരെ പ്രകോപിപ്പിച്ചു. തുടര്‍ന്നാണ് താരത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നുവന്നത്. സംഭവം വിവാദമായതോടെ ലിച്ചി ആരാധകരോട് മാപ്പ് പറയുകയായിരുന്നു. ഈ സംഭവത്തില്‍ ലിച്ചിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് റിമ കല്ലിങ്കല്‍.

ലിച്ചി മാപ്പ് ചോദിക്കേണ്ട കാര്യമില്ലായിരുന്നു
മമ്മൂട്ടിയെയും ദുല്‍ഖറിനെയും കുറിച്ച് പറഞ്ഞതില്‍ ലിച്ചി മാപ്പ് പറയേണ്ട കാര്യമൊന്നും ഉണ്ടായിരുന്നില്ലെന്ന് റിമ കല്ലിങ്കല്‍ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് റിമ പ്രതികരിച്ചിട്ടുള്ളത്.

മമ്മൂട്ടി ഗംഭീരമായി ചെയ്യും
65 വയസ്സള്ള നടന്‍ അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിച്ചാല്‍ മതിയെന്നു പറഞ്ഞതിന് ലിച്ചിയെ ഇത്ര പരിഹസിക്കേണ്ട കാര്യമൊന്നും ഇല്ല. മമ്മൂട്ടിക്ക് ഇത്തരത്തിലുള്ള കഥാപാത്രത്തെ മനോഹരമാക്കാന്‍ കഴിയുമെന്നാണ് തനിക്ക് തോന്നുന്നതെന്നും റിമ പറയുന്നു.

ബുദ്ധിമാനായ നടനാണ്
ഉര്‍വശി, ശോഭന, രേവതി ഒക്കെ ചെയ്യുന്നത് പോലെ 70 അല്ലെങ്കില്‍ 30 വയസ്സുള്ള കഥാപാത്രങ്ങളെയൊക്കെ മമ്മൂട്ടി നന്നായി അവതരിപ്പിക്കും. മമ്മൂട്ടി ബുദ്ധിമാനായ നടനാണെന്നും റിമ കുറിച്ചിട്ടുണ്ട്.

ലിച്ചിയെ ട്രോളുന്നവര്‍
തനിക്ക് ലഭിക്കുന്ന കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കുന്ന കലാകാരനാണ മമ്മൂട്ടി. എഴുപതുകാരനായാലും മുപ്പതുകാരനായാലും ആ കഥാപാത്രം തന്റെ കൈയ്യില്‍ ഭദ്രമാണെന്ന് അദ്ദേഹം തെളിയിതക്കും. ഈ വിഷയത്തില്‍ ലിച്ചിയെ ട്രോളുന്നവര്‍ സ്വന്തം പേര് നശിപ്പിക്കുകയാണ് ചെയ്യുന്നതെന്നും റിമ പറയുന്നു.

ഫേസ്ബുക്ക് ലൈവിലൂടെ മാപ്പ് പറഞ്ഞു
താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ്. ഈ സംഭവം തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും ലിച്ചി പറയുന്നു. പൊട്ടിക്കരഞ്ഞാണ് താരം ഫേസ്ബുക്ക് ലൈവില്‍ എത്തിയത്. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ ഇവരെ താരതമ്യം ചെയ്യാന്‍ മാത്രം താന്‍ വളര്‍ന്നിട്ടില്ല. അത്തരത്തിലൊരു കാര്യം താന്‍ ചെയ്തിട്ടില്ലെന്നും ലിച്ചി ആവര്‍ത്തിക്കുന്നു.

പരിപാടിക്കിടയില്‍ ചോദിച്ചത്
സൂര്യ ടിവിയിലെ ഒരു പരിപാടിക്കിടയിലാണ് ഇത്തരമൊരു കുസൃതി ചോദ്യം ലഭിച്ചത്. കുറേ ചോദ്യങ്ങള്‍ക്ക് നോ കമന്‍സ് പറഞ്ഞതിനു ശേഷമാണ് ഈ ചോദ്യം ലഭിച്ചത്. മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ചെത്തിയാല്‍ ആരുടെ നായികയാവാനാണ് ഇഷ്ടമെന്നായിരുന്നു അവര്‍ ചോദിച്ചത്. അങ്ങനെയാണെങ്കില്‍ നായകനായി ദുല്‍ഖര്‍ വരട്ടെ. അച്ഛനായി മമ്മൂക്കയും എത്തട്ടെയെന്നുമാണ് പറഞ്ഞത്.


Click it and Unblock the Notifications