twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലിനി സിസ്റ്ററായി റിമയുടെ മാസ് എന്‍ട്രി! വൈറസിന്റെ പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു!

    |

    Recommended Video

    ലിനി സിസ്റ്ററായി റിമ കല്ലിങ്കൽ, വൈറസിന്റെ പുതിയ പോസ്റ്റര്‍

    പ്രഖ്യാപനം മുതല്‍ മലയാള സിനിമാപ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന വൈറസ് ഓരോ ദിവസം കഴിയുംതോറും ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. വമ്പന്‍ താരങ്ങളെ അണിനിരത്തുന്ന ചിത്രത്തില്‍ നിന്നും പുറത്ത് വരുന്ന ക്യാരക്ടര്‍ പോസ്റ്ററുകളാണ് അതിശയമായി കൊണ്ടിരിക്കുന്നത്. നേരത്തെ നടി രേവതിയുടെ ചിത്രം കണ്ട് ആരാധകരും അത്ഭുതപ്പെട്ടിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചറായിട്ടെത്തുന്നത് രേവതിയാണ്. രൂപം കൊണ്ടും അവതരണം കൊണ്ടും നൂറ് ശതമാനം സാമ്യം തോന്നുന്നതാണ് രേവതിയുടെ ലുക്ക്.

    ഇപ്പോഴിതാ നിപ്പാ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ മരണപ്പെട്ട ലിനി സിസ്റ്ററായി റിമ കല്ലിങ്കല്‍ എത്തിയിരിക്കുകയാണ്. റിമയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ലിനി സിസ്റ്ററുടെ രൂപ സാദൃശ്യം തോന്നുന്ന ലുക്കിലാണ് റിമ എത്തിയത്. ഈ പോസ്റ്ററിനും വമ്പന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. വൈറസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്.

    rima-kallingal

    കേരളക്കരയെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പ വൈറസ് വന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. കോഴിക്കോട് നിന്നും തുടങ്ങിയ വൈറസ് സമീപ ജില്ലകളിലേക്കും വ്യാപിക്കുകയായിരുന്നു. പതിമൂന്ന് പേരുടെ ജീവന്‍ അപഹരിച്ച നിപ്പാ വൈറസിനെ ആസ്പദമാക്കിയാണ് ആഷിക് അബു സിനിമ ഒരുക്കുന്നത്. റിമ കല്ലിങ്കിലും ആഷിക് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലും മറ്റിടങ്ങളില്‍ നിന്നുമായിരുന്നു വൈറസിന്റെ ഷൂട്ടിംഗ്. ഉടന്‍ തന്നെ റിലീസിനൊരുങ്ങുകയാണ് ചിത്രം.

    വൈറസിന്റെ പ്രത്യേകതകളില്‍ ഒന്ന് മലയാളത്തിലെ യുവതാരങ്ങളില്‍ ഒട്ടുമിക്ക താരങ്ങളെയും ചിത്രത്തിലുണ്ടെന്നുള്ളതാണ്. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, പൂര്‍ണിമ, ഇന്ദ്രജിത്ത്, മഡോണ സെബാസ്റ്റിയന്‍, റഹ്മാന്‍, രേവതി, രമ്യ നമ്പിശന്‍, ഷറഫൂദീന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ഇന്ദ്രന്‍സ്, സെന്തില്‍ കൃഷ്ണ, ശ്രീനാഥ് ഭാസി, എന്നിവരാണ് വൈറസിലെ താരങ്ങള്‍.

    English summary
    Rima Kallingal's first look from Aashiq Abu's Virus
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X