ഗ്ലാമര്‍ ആന്‍ഡ് സ്റ്റൈലിഷ് ലുക്കില്‍ റിമയുടെ പുതിയ ഫോട്ടോ ഷൂട്ട്: വീഡിയോ വൈറല്‍! കാണൂ
ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് റിമ കല്ലിങ്കല്‍. ആസിഫ് അലിയുടെയും ആദ്യ ചിത്രമായിരുന്ന ഋതുവില്‍ വര്‍ഷ ജോണ്‍ എന്ന ശ്രദ്ധേയ കഥാപാത്രമായിട്ടായിരുന്നു റിമ എത്തിയിരുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമരയിലും മികച്ചൊരു വേഷത്തിലായിരുന്നു റിമ എത്തിയിരുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിയില്‍ പൃഥിരാജിന്റെ നായികയായിട്ടായിരുന്നു നടി അഭിനയിച്ചിരുന്നത്. ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന ചിതമാണ് റിമയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നത്. ബാംഗ്ലൂരുവില്‍ നേഴ്‌സിംഗിന് പഠിക്കുന്ന ടെസ എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ റിമ എത്തിയത്.

ഫഹദ് ഫാസില്‍ നായകനായി എത്തിയ ചിത്രത്തിന് തിയ്യേറ്ററുകളില്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. 22 ഫീമെയില്‍ കോട്ടയത്തിലെ പ്രകടനത്തിന് റിമയെ പുകഴ്ത്തി ചലച്ചിത്ര പ്രേമികളെല്ലാം തന്നെ രംഗത്തുവന്നിരുന്നു. ചിത്രത്തിലെ പ്രകടനത്തിനായിരുന്നു റിമയ്ക്ക് ആദ്യമായി മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നത്. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയ വേഷത്തിലെത്തിയിരുന്നു. 22 എഫ്‌കെ പോലെ തന്നെ റിമയുടെ കരിയറില്‍ ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നാണ് നിദ്രയിലെ അശ്വതി എന്ന കഥാപാത്രം. എപ്പോഴും പ്രേക്ഷകരെ ഞെട്ടിക്കുന്ന തരത്തിലുളള തീവ്രമായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് തനിക്ക് താല്‍പര്യമെന്ന് അടുത്തിടെ റിമ പറഞ്ഞിരുന്നു.
ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമാവാന്‍ റിമയ്ക്ക് സാധിച്ചിട്ടുണ്ട്. സിനിമകളിലെന്ന പോലെ ജീവിതത്തിലും കൃത്യമായ നിലപാടുകളുളള താരമാണ് റിമ കല്ലിങ്കല്‍. തന്റെ നിലപാടുകളും അഭിപ്രായങ്ങളും എന്തു തന്നെയായാലും ആരുടെ മുന്നിലും തുറന്നു പറയാറുളള നടിയെ തേടി വിവാദങ്ങള്‍ എപ്പോഴും ഉണ്ടാവാറുണ്ട്. അടുത്തിടെ റിമ ജെഎഫ് ഡബ്യൂ മാഗസിന് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഗ്ലാമര്‍ ലുക്കിലാണ് ഫോട്ടോ ഷൂട്ട് വീഡിയോയില്‍ റിമ പ്രത്യക്ഷപ്പെടുന്നത്.


Click it and Unblock the Notifications











