വിധുവുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍! സംഘടന വിട്ടുപോകുമെന്ന് കരുതുന്നില്ല,തുറന്നുപറഞ്ഞ് റിമ കല്ലിങ്കല്‍
വുമണ്‍ ഇന്‍ സിനിമ കളക്ടീവില്‍ നിന്നും രാജിവെച്ച സംവിധായിക വിധു വിന്‍സെന്റിന്റെ തീരുമാനം നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാല്‍ ഡബ്യൂസിസിക്കൊപ്പമുളള യാത്ര അവസാനിപ്പിക്കുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിധു അറിയിച്ചിരുന്നത്. പിന്നാലെ വിധുവിനെക്കുറിച്ച് സുഹൃത്തും നടിയുമായ റിമ കല്ലിങ്കല്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. ട്രൂ കോപ്പി തിങ്ക് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റിമ പ്രതികരിച്ചത്.

വിധു വിന്‍സെന്റ് സഹോദരിയെപ്പോലെയാണെന്നും പോയാല്‍ പോട്ടെ എന്ന് വിചാരിക്കാന്‍ പറ്റുന്ന വ്യക്തിത്വമല്ലെന്നും റിമ പറയുന്നു. വിധുവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു. അഞ്ജലിയാണെങ്കിലും പാര്‍വ്വതിയാണെങ്കിലും വിധുവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടുണ്ട്, നിരന്തരം. പോയാല്‍ പൊക്കോട്ടെയെന്ന് വിചാരിക്കാന്‍ പറ്റുന്ന ആളല്ല വിധു. ഞങ്ങള്‍ക്ക് അത്രയും ഇംപോര്‍ട്ടന്റായിരുന്നു ആ സിസ്റ്റര്‍ഹൂഡ്. നമ്മള്‍ ഒരിക്കലും എക്‌സ്പീരിയന്‍സ് ചെയ്യാത്ത ഒരു സിസ്റ്റര്‍ഹുഡായിരുന്നു അത്, അത് ബ്രേക്ക് ചെയ്യുന്നതിലാണ് എനിക്ക് വിഷമം.
വ്യക്തിയല്ല സംഘടന എന്ന് പറയുമ്പോഴും ഇതെനിക്ക് പേഴ്‌സണലുമാണ്. വിധു രാജി അയച്ച സമയത്ത് ഞാന്‍ വിളിച്ച് സംസാരിച്ചിട്ടുണ്ട്. ഇനിയും സംസാരിക്കും. ഞാന്‍ ഒരിക്കലും കരുതുന്നില്ല വിധുവിന് ഒരു വ്യക്തിയെന്ന നിലയില്‍, സ്ത്രീയെന്ന നിലയ്ക്ക്, ഫെമിനിസ്റ്റ് എന്ന് നിലയ്ക്കും ഡബ്യൂസിസി വിട്ട് പോകാന്‍ പറ്റും എന്ന്. ഡബ്യൂസിസിയെ ബില്‍ഡ് ചെയ്തതില്‍ വിധുവിന്റെ കോണ്‍ട്രിബ്ര്യൂഷന്‍ ഒരിക്കലും മായ്ച്ച് കളയാന്‍ പറ്റില്ല. ആഴത്തിലുളള വേദനയുടെതായ ഒരു പരിസരത്ത് കൂടിയാണ് വിധു ഇപ്പോള്‍ സംസാരിക്കുന്നത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അഭിമുഖത്തില്‍ റിമ പറയുന്നു.
വിധുവിന്റെ ആരോപണങ്ങളോട് റിമയുടെ പ്രതികരണം ഇങ്ങനെ: പാര്‍വ്വതിയും സിദ്ധിക്കും ഒരുമിച്ച് അഭിനയിക്കാന്‍ പാടില്ല എന്ന് പറഞ്ഞിട്ടില്ല. പാര്‍വ്വതിയോടും പറഞ്ഞിട്ടില്ല. വിധുവിനോടും പറഞ്ഞിട്ടില്ല. ഒരിക്കലും ഡബ്യൂസിസി അങ്ങനെ പറയുകയുമില്ല. വരിസംഖ്യയോ മെമ്പര്‍ഷിപ്പ് ഫീയോ ഒന്നുമില്ലാത്ത കളക്ടീവ് മാത്രമാണ് ഇത്. നാല് വര്‍ഷമായിട്ടും 50 പേര്‍ മാത്രമേ സംഘടനയില്‍ അംഗങ്ങളായുളളൂവല്ലോ എന്ന ചോദ്യത്തിന് ആളെക്കൂട്ടുക എന്നത് തങ്ങളുടെ അജണ്ട ആയിരുന്നില്ലെന്നും റിമ കല്ലിങ്കല്‍ പറഞ്ഞു.


Click it and Unblock the Notifications











