നസ്‌റിയയുടെ ലുക്കിലല്ല കാര്യം: റിമ കല്ലിങ്കല്‍
വിവാഹ ശേഷം നസ്‌റിയയുടെ സൗന്ദര്യത്തിലും കോലത്തിലും വന്ന മാറ്റമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെയും ഫേസ്ബുക്കിലെയും ചര്‍ച്ചാ വിഷയം. എന്ത് കോലമാ ഇത്, ആ വലിയ കണ്ണുകളും കുട്ടിത്തം നിറഞ്ഞ ചിരിയുമൊക്കെ മാറി. നസ്‌റിയ ഇപ്പോള്‍ ശരിക്കുമൊരു പക്വതയുള്ള ഭാര്യയെ പോലെ ആയിരിക്കുന്നു. അതുമല്ല ഒരു വീട്ടമ്മയുടെ ഭാവം.
ഈ ചര്‍ച്ചയില്‍ നടി റിമ കല്ലിങ്കലും പങ്കാളിയായിരിക്കുകയാണ്. നസ്‌റിയയുടെ ലുക്കില്‍ നന്ന മാറ്റമൊന്നും ഒരു കാര്യമേ അല്ലെന്നാണ് റിമ പറയുന്നത്. തന്റെ ഒദ്യോഗിക ഫേസ്ബുക്ക് പേജില്‍ നസ്‌റിയയുടെ ഒരു ഫോട്ടോയ്‌ക്കൊപ്പമാണ് റിമയുടെ പോസ്റ്റ്.

വിവാഹത്തിന് മുമ്പ് വരെ നസ്‌റിയ സുന്ദരിയായ, കഴിവുള്ള, സന്തോഷവതിയായ ഒരു നടിയായിരുന്നു. വിവാഹ ശേഷം നല്ലൊരു ഭാര്യയായി. ഈ ലുക്കിലൊന്നും ഒരു കാര്യവുമില്ല. എത്രയും പെട്ടന്ന് വീണ്ടും സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് റിമയുടെ പോസ്റ്റ്.
ആഗസ്റ്റിലാണ് നസ്‌റിയയുടെയും ഫഹദ് ഫാസിലിന്റെയും വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞിട്ടും നസ്‌റിയെയും ഫഹദിനെയും സംബന്ധിച്ച ഒരോ കാര്യവും ആരാധകര്‍ തേടിപ്പിടിച്ചുകൊണ്ടേയിരുന്നു. അങ്ങനെയാണ് നസ്‌റിയയുടെ പുതിയ ഫോട്ടോകള്‍ ഫേസ്ബുക്കില്‍ ഒഴുകാന്‍ തുടങ്ങിയത്.
എന്തൊക്കെ പറഞ്ഞാലും നസ്‌റിയയുടെ ഫോട്ടോയ്ക്ക് ലൈക്ക് നല്‍കാന്‍ വരുന്നവരുടെ എണ്ണത്തില്‍ യാതൊരു കുറവുമില്ല. വിവാഹം കഴിഞ്ഞിട്ടും നസ്‌റിയയുടെ താരമൂല്യത്തിന് ഒരു ഇടിവും സംഭവിച്ചിട്ടില്ലെന്നാണ് ഈ ലൈക്കുകകള്‍ നല്‍കുന്ന സൂചന.


Click it and Unblock the Notifications











