»   » വിഷയം ഉന്നയിച്ചാൽ ചർച്ചയെന്ന് ഇന്നസെന്റ്! വിഷയം ഉന്നയിച്ചിട്ട് ചർച്ച ചെയ്തില്ലെന്ന് റിമ കല്ലിങ്കൽ!!!

വിഷയം ഉന്നയിച്ചാൽ ചർച്ചയെന്ന് ഇന്നസെന്റ്! വിഷയം ഉന്നയിച്ചിട്ട് ചർച്ച ചെയ്തില്ലെന്ന് റിമ കല്ലിങ്കൽ!!!

Posted By: Teresa John
Subscribe to Filmibeat Malayalam

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വിവാദങ്ങൾ കത്തി നിൽക്കുന്ന സമയത്ത് ഇന്ന് നടന്ന താര സംഘടനയായ അമ്മയുടെ യോഗത്തിൽ നിർണായകമായ തീരുമാനം ഉണ്ടാവുമെന്ന് കാത്തിരുന്നെങ്കിലും വിഷയം യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടില്ലെന്ന് നടി റിമ കല്ലിങ്കൽ പറയുന്നു.

സിനിമയിലെത്തുന്നതിന് മുമ്പ് വിവാഹിതരായ ഈ നടിമാരെ കണ്ടാല്‍ ആരെങ്കിലും പറയുമോ ഇവര്‍ വിവാഹിതരാണെന്ന്?

രാവിലെ ആരംഭിച്ച യോഗത്തിനിടെ പുറത്ത് വന്ന റിമ താൻ വിഷയം യോഗത്തിൽ അവതരിപ്പിച്ചിരുന്നെന്നും എന്നാൽ യോഗം ആ വിഷയത്തിൽ ചർച്ചയൊന്നും നടത്തിയിട്ടില്ലന്നും വ്യക്തമാക്കുകയായിരുന്നു. അമ്മയുടെ പ്രസിഡന്‍റായ ഇന്നസെന്റ് രാവിലെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ആരെങ്കിലും വിഷയം ഉന്നയിക്കുകയാണെങ്കിൽ മാത്രം ചര്‍ച്ച ചെയ്യപ്പെടുമെന്നായിരുന്നു ഇന്നസെന്റ് പറ‍ഞ്ഞിരുന്നത്.

rima-kallingal

മലയാള സിനിമയിലെ സ്ത്രീകൾ ആരംഭിച്ച വുമൺ ഇൻ സിനിമ കളക്ടീവ് എന്ന പുതിയ സംഘടനയായ അമ്മയുടെ നേതൃത്വത്തിൽ എതിർപ്പ‌് പ്രകടിപ്പിച്ചിരുന്നെങ്കിലും ഇന്നത്തെ യോഗത്തിൽ അമ്മയുടെ എല്ലാ പിന്തുണയും സംഘടനയ്ക്ക ഉണ്ടെന്ന് അറിയിച്ചിരിക്കുകയാണെന്നും റിമ പറയുന്നു. വുമൺ ഇൻ സിനിമ കളക്ടീവിലെ അംഗങ്ങളായ റിമയും രമ്യ നമ്പിശനുമായിരുന്നു ഇന്നത്തെ അമ്മയുടെ യോഗത്തിൽ പങ്കെടുത്തിരുന്നത്.

ഗ്ലാമറസ് വേഷം കുഴപ്പമില്ലായിരുന്നു!പട്ടുസാരി ധരിച്ച് പാര്‍ട്ടിക്കെത്തിയ പ്രമുഖ നടിയുടെ അവസ്ഥ കാണാണോ?

തന്‍റെ പേരിലുയരുന്ന വിവാദങ്ങൾക്ക് ഇന്ന് അമ്മ തന്നെ തീരുമാനം എടുക്കട്ടെയെന്നും എല്ലാം അമ്മയ്ക്ക് വിട്ടു കൊടുത്തിരിക്കുകയാണെന്നുമായിരുന്നു നടൻ ദിലീപ് വ്യക്തമാക്കിയിരുന്നത്. എന്നാൽ പ്രസിഡന്റ് ഇന്നസെന്റ് വ്യക്തമാക്കിയത് പോലെ യോഗം ഇക്കാര്യം കാര്യമായി ചർച്ച ചെയ്തിട്ടില്ലെന്നാണ് പ്രഥാമിക വിവരം.

English summary
Rima Kallingal saying about after Amma meeting

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam