»   » ആസിഫ് അലി ചോദിക്കുന്ന പ്രതിഫലം എന്ത് കൊണ്ട് റിമ കല്ലിങ്കലിന് കിട്ടുന്നില്ല! കാരണം വെളിപ്പെടുത്തി റിമ

ആസിഫ് അലി ചോദിക്കുന്ന പ്രതിഫലം എന്ത് കൊണ്ട് റിമ കല്ലിങ്കലിന് കിട്ടുന്നില്ല! കാരണം വെളിപ്പെടുത്തി റിമ

Posted By:
Subscribe to Filmibeat Malayalam

സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ച് വരികയാണെങ്കിലും ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയത് സിനിമാ മേഖലയിലെ സ്ത്രീകളായിരുന്നു. പീഢനങ്ങള്‍ മാത്രമല്ല സ്ത്രീകളായി പോയി എന്നതിന്റെ പേരില്‍ മാറ്റി നിര്‍ത്തുന്ന പ്രവണത എല്ലായിടത്തും ഉണ്ടെന്ന് പറയുകയാണ് റിമ കല്ലിങ്കല്‍.

അനുപമ പരമേശ്വരന്‍ തുണി കുറച്ച് ഉടുത്താല്‍ മാത്രമല്ല സാരിയിലും സൂപ്പറാണ്, വീണ്ടും സുന്ദരിയായി മേരി!!

സ്ത്രീ പുരുഷ സമത്വത്തിന് എല്ലാവരും മുറവിളി നടത്തുമ്പോഴും വീട് മുതല്‍ തൊഴിലിടങ്ങള്‍ എന്നിങ്ങനെ സമൂഹത്തില്‍ സ്ത്രീകളോടും പുരുഷന്മാരോടും വേര്‍തിരിവുണ്ടെന്ന് തുറന്ന് സംസാരിച്ചിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍. സിനിമാ മേഖലയില്‍ അത് കൂടുതലാണെന്നും ഇത്തരത്തിലുള്ള അനുഭവം തനിക്ക് കുറവാണെന്നും നടി പറയുന്നു. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈയിലിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.

എല്ലാം ചോദിച്ച് വാങ്ങിയിട്ടുണ്ട്

ആണ്‍ പെണ്‍ ഭേദമില്ലാതെ ജോലി ചെയ്യുന്നവര്‍ നമ്മൂടെ ലോകത്ത് ജീവിക്കുന്നുണ്ട്. എന്നാല്‍ അത് ഇവിടെയല്ല. ഇത്തരം അനുഭവങ്ങള്‍ തനിക്ക് കുറച്ച് മാത്രമെ അനുഭവിക്കേണ്ടി വന്നിട്ടുള്ളു. കാരണം സിനിമയില്‍ വന്ന കാലം മുതല്‍ തനിക്ക് കിട്ടേണ്ടതെല്ലാം താന്‍ ചോദിച്ച് വാങ്ങാറുണ്ടെന്നും റിമ കല്ലിങ്കല്‍ പറയുന്നു.

വീട് മുതല്‍ ജോലി സ്ഥലം വരെ

വീട് മുതല്‍ ജോലി സ്ഥലം വരെ സമൂഹത്തില്‍ സ്ത്രീകളോടും പുരുഷന്മാരോടും വേര്‍തിരിവ് കാണിക്കുന്നുണ്ടെന്നും അത് സിനിമയില്‍ പ്രകടമായി കാണാന്‍ കഴിയുമെന്നും റിമ പറയുന്നു.

പ്രതിഫലം

ആസിഫ് അലിയും താനും ഒന്നിച്ചാണ് സിനിമയില്‍ അഭിനയിച്ച് തുടങ്ങിയത്. എന്നാല്‍ അവന്‍ വാങ്ങുന്ന പ്രതിഫലം എനിക്ക് ചോദിക്കാന്‍ പറ്റുന്നില്ല. അതാണ് പ്രധാന വകഭേദം എന്നാണ് റിമ പറയുന്നത്.

കരിയര്‍ ഇങ്ങനെ

സിനിമയില്‍ വരുന്നതിന് മുമ്പ് ഒരു നാല് കൊല്ലം മുമ്പ് താന്‍ ഒരു ഇന്റര്‍നാഷണല്‍ ഡാന്‍സ് കമ്പിനിയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. സിനിമ എന്നും എനിക്ക് ഇഷ്ടമുള്ള മേഖലയാണ്. കരിയറിനായി ജേണലിസവും ഫെര്‍ഫോമറെന്ന നിലയില്‍ ഡാന്‍സെന്ന കലാരൂപവും അറിയാമെന്നും റിമ പറയുന്നു.

ആത്മാവ് വില്‍ക്കാന്‍ തയ്യാറല്ല

ഡാന്‍സിന്റെ ഭാഗമായി പല നാടുകളിലും പോയിട്ടുണ്ട്. ഈ കലാരൂപത്തോടുള്ള ഇഷ്ടത്തിന്റെ പേരില്‍ ഇറങ്ങിയതാണ്. എന്നാല്‍ അതിന്റെ പേരില്‍ ആത്മാവ് വില്‍ക്കാന്‍ തയ്യാറല്ലെന്നും റിമ വ്യക്തമാക്കുന്നു.

ഇത് മാത്രമെ പറയാനുള്ളു


പുതിയ തലമുറയോട് ശക്തമായ നിലപാട് എടുക്കണമെന്ന് മാത്രമെ പറയാനുള്ളു. പറയാനുള്ളത് എന്താണെങ്കിലും തുറന്ന് പറയണം. വിട്ടു വീഴ്ചയ്ക്ക് നിന്നാല്‍ വ്യക്തിത്വമാണ് നഷ്ടമാവുന്നതെന്നും റിമ സൂചിപ്പിച്ചു.

ഋതു

2009 ല്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന സിനിമയിലൂടെയായിരുന്നു ആസിഫ് അലിയും റിമ കല്ലിങ്കലും ആദ്യമായി സിനിമയിലഭിനയിച്ചത്. ശേഷം ആസിഫ് അലി നായകനായ നിരവധി സിനിമകളായിരുന്നു പുറത്തിറങ്ങിയത്. ഇന്നും സിനിമകളുടെ തിരക്കിലാണ് താരം.

English summary
Rima Kallingal saying about male female income disparity in cinema

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X