twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുലിമുരുകനിൽ മോഹൻലാൽ തുട കാണിച്ചാൽ കുഴപ്പമില്ല, സുരാജ് കാണിച്ചാൽ എ സർട്ടിഫിക്കറ്റ്- റിമ

    ആഭാസത്തിന്റെ റിലീസ് വൈകാൻ കാരണം സെൻസർ ബോർഡാണ്

    |

    ഇതുവരെ മലയാള സിനിമ കേൾക്കാത്ത ഒരു പേരാണ് ആഭാസം. സുരാജ് വെഞ്ഞാറൻ മൂട്, റിമ കല്ലിങ്കൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം വിവാദങ്ങളിൽ മുങ്ങി മറിയുകയാണ്. സിനിമയ്ക്കെതിരെ സെൻസർ ബോർഡ് എടുത്ത നടപടി അണിയറപ്രവർത്തകരെയും അതുപോലെ സിനിമ പ്രേമികളേയും അത്ഭുതപ്പെടുത്തിയിരുന്നു. സെൻസർ ബോർഡിന്റെ നിർദേശങ്ങൾ പാലിച്ച് ഏപ്രിൽ 27 ന് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു.

     പണം വേണ്ട! പകരം കിടക്ക പങ്കിട്ടാൽ മതി! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ദേശീയ അവാർഡ് ജേത്രി പണം വേണ്ട! പകരം കിടക്ക പങ്കിട്ടാൽ മതി! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ദേശീയ അവാർഡ് ജേത്രി

    എന്നാൽ വീണ്ടും ചിത്രത്തിന്റെ റിലീസിങ്ങ് തീയതി മാറ്റിയിട്ടുണ്ട്. സെൻസർ ബോർഡിന് വിമർശിച്ച് നടി റിമ കല്ലിങ്കൽ രംഗത്തെത്തിയിട്ടുണ്ട്. ആഭാസത്തിന്റെ റിലീസ് വൈകാൻ കാരണം സെൻസർ ബോർഡാണെന്നും ബോർഡ് സെൻസറിങ്ങുമായി ബന്ധപ്പെട്ട് അനാവശ്യ ഇടപെടൽ നടത്തുന്നുണ്ടെന്നും റിമ പറഞ്ഞു. ന്യൂസ് 18 ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നടിച്ചത്.

     കിടക്ക പങ്കിട്ടതു കൊണ്ട് സ്ത്രീകൾക്ക് ഒന്നും ലഭിക്കില്ല! നഷ്ടം മാത്രമേയുള്ളൂ - കമല്‍ഹാസന്‍ കിടക്ക പങ്കിട്ടതു കൊണ്ട് സ്ത്രീകൾക്ക് ഒന്നും ലഭിക്കില്ല! നഷ്ടം മാത്രമേയുള്ളൂ - കമല്‍ഹാസന്‍

     തുട കാണിച്ചതിന് എ  സർട്ടിഫിക്കറ്റ്

    തുട കാണിച്ചതിന് എ സർട്ടിഫിക്കറ്റ്

    ചിത്രത്തിൽ റിമയോടൊപ്പം സുരാജ് വെഞ്ഞാറംമൂട് കേന്ദ്ര കഥാപാത്രത്തിലെത്തുന്നുണ്ട്. താരം തുട കാണിച്ചുവെന്ന് ആരോപിച്ച് ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. ഇതിനെതിരെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. തുടർന്ന് നടത്തിയ നിയമ നടപടികൾക്കൊടുവിൽ ചിത്രത്തിന് യു/ എ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.

     മോഹൻലാലിന്  തുട കാണിക്കാം

    മോഹൻലാലിന് തുട കാണിക്കാം

    എ സർട്ടിഫിക്കറ്റ് നൽകിയ സെൻസർ ബോർഡിന്റെ നടപടിക്കെതിരെയാണ് റിമ യുടെ പ്രതികരണം. ചിത്രത്തിൽ സുരാജ് വെഞ്ഞാറൻമൂട് തുട കാണിച്ചതു കൊണ്ട് എ സർട്ടിഫിക്കറ്റ് ലഭിച്ചത്. അതു പോലെ പുലിമുരുകനിൽ മോഹൻലാൽ തുട കാണിച്ചതിന് കുഴപ്പമില്ലേ? തന്റെ സിനിമയിൽ ഇല്ലാത്ത ഒരു സുഹൃത്താണ് ഇക്കാര്യം ചോദിച്ചതെന്നും റിമ പറഞ്ഞു. ഇതു പറ‍ഞ്ഞപ്പോൾ മാത്രമാണ് താൻ ഇതിനെ പറ്റി ചിന്തിക്കുന്നതെന്നും റിമ പറഞ്ഞു.

    വിമർശിക്കാൻ  അവകാശമില്ലേ

    വിമർശിക്കാൻ അവകാശമില്ലേ

    സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെ ഒരു കലാരൂപത്തിലൂടെ വിമർശിക്കാൻ ഒരു പൗരന് അവകാശമില്ലേ? റിമ ചോദിക്കുന്നുണ്ട്. നമ്മൾ ജനാധിപത്യത്തിലാണ് ജീവിക്കുന്നത്. അഭിപ്രായം തുറന്നു പറയാനുള്ള അവകാശം നമുക്കെല്ലാവർക്കുമുണ്ട്. അതു പോലെ ഈ സിനിമയിലൂടെ ഞങ്ങൾ പറയാന്‍ ശ്രമിക്കുന്ന ആ കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ഞങ്ങള്‍ സിനിമ പുറത്തിറക്കാന്‍ ശ്രമിക്കുമ്പോള്‍ നേരിടുന്നതെന്നും റിമ പറഞ്ഞു.

    സെൻസറിങ്ങുമായി വിവാദങ്ങൾ

    സെൻസറിങ്ങുമായി വിവാദങ്ങൾ

    സെന്‍സറിംഗുമായി ബന്ധപ്പെട്ട് നിരവധി വിവാദത്തിൽ അഭാസം കുടുങ്ങിയിരുന്നു. ആഭാസം ഒരു ആന്റി എസ്റ്റാബ്ലിഷ്‌മെന്റ് ചിത്രമാണെന്നും ചിത്രത്തിലെ ചില ഭാഗങ്ങളിലെ സംഭാഷണങ്ങളിൽ ബീപ്പ് ശബ്ദം നല്‍കണമെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. സെക്സും വയലന്‍സുമില്ലാത്ത ചിത്രത്തിന് എന്തുകൊണ്ട് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നു ചോദിച്ച അണിയറപ്രവര്‍ത്തകര്‍ പിന്നീട് നിയമ പേരാട്ടം നടത്തിയിരുന്നു. അതിനു ശേഷമാണ് ചിത്രം വിഷു റിലീസായി തിയേറ്ററുകളിൽ എത്തിക്കാൻ തീരുമാനിച്ചത് . പിന്നീട് ആ തീയതി മാറ്റി വയ്ക്കുകയായിരുന്നു. തുടർന്ന് ഏപ്രിൽ 27 ന് പോസ്പോണ്ടി ചെയ്തിരുന്നു. അതും മാറ്റി. ചിത്രം മെയ് 4 തിയേറ്ററുകളിൽ എത്തും

    English summary
    rima kallingal says about abasa sensor issue
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X