ആ കപ്പ് തിരിച്ചു കൊടുക്കില്ലെന്ന് റിമ കല്ലിങ്കല്‍
ഏത് കപ്പ്? എന്നാവും ചിന്തിയ്ക്കുന്നത്. ലോക കപ്പിന്റെ കാര്യമാണ് പറയുന്നത്. സെമി ഫൈനലിന്റെ ആവേശത്തിലാണ് ഇപ്പോള്‍ ഇന്ത്യ. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ദേശീയ വിനോദമാണെങ്കില്‍ ഇന്ത്യയില്‍, വിക്രം സ്‌റ്റൈലില്‍ പറഞ്ഞാല്‍ അതുക്കും മേലയാണ്. നടി റിമ കല്ലിങ്കല്‍ ഇപ്പോള്‍ ആ മൂഡിലാണ്.
വാട്‌സ് ആപ്പിലെ ഒരു മെസേജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് റിമ തന്റെ ആവേശം അറിയിച്ചത്. സ്റ്റാറ്റസ് ഇങ്ങനെ; 'ഒരു പേന വാങ്ങിയാല്‍ തിരിച്ചു കൊടുക്കാത്ത നമ്മളാണ് നാല് കൊല്ലം മുന്നേ വാങ്ങിയ കപ്പ് തിരിച്ചു കൊടുക്കാന്‍ പോകുന്നത്!!' തിരിച്ചു കൊടുക്കില്ലെന്നും നടി പറയുന്നുണ്ട്.

എന്തായാലും റിമയുടെ സ്റ്റാറ്റസിന് നല്ല റീച്ചുണ്ട്. പതിനാലായിരത്തിലധികം ആളുകള്‍ പോസ്റ്റ് ലൈക്കി. 672 പേര്‍ സ്റ്റാറ്റസ് ഷെയര്‍ ചെയ്തു. പിന്നെ കമന്റുകളുടെ പൂരമാണ്. ചിലര്‍ റിമയ്‌ക്കൊപ്പം അങ്ങനെ തന്നെ എന്ന് പറയുമ്പോള്‍ മറ്റു ചിലര്‍ ലൈവ് അപ്‌ഡേറ്റും നടത്തുന്നുണ്ട്.
എന്തായാലും കളി ചൂടുപിടിച്ചു വരികയാണ്. 329 ആണ് ഇന്ത്യയുടെ വിജയ ലക്ഷ്യം. കഴിഞ്ഞ ഏഴ് മത്സരങ്ങളെ പോലെ എതിര്‍ ടീമിനെ ഓള്‍ഔട്ടാക്കാന്‍ സെമി ഫൈനലില്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ തകര്‍ത്താടിയപ്പോള്‍ സ്‌കോര്‍ അമ്പത് ഓവറില്‍ 328 ആയി.


Click it and Unblock the Notifications











