ആമീര്‍ ഖാന്‍ പറഞ്ഞപ്പോള്‍ വൗ! താന്‍ പറഞ്ഞപ്പോഴോ? സെല്‍ഫ് ട്രോളുമായി റിമ കല്ലിങ്കല്‍! വീഡിയോ കാണൂ!

സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് റിമ കല്ലിങ്കല്‍ മുന്നേറുന്നത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചും താരമെത്താറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ വൈറസിലെ പ്രകടനത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. അധികം രംഗങ്ങളൊന്നുമില്ലെങ്കിലും അനഘയെന്ന നഴ്‌സായി റിമ ശരിക്കും ജീവിക്കുകയായിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് വിജയകരമായി മുന്നേറുകയാണ്. നിപ അതിജീവനത്തിന്റെ കഥയുമായെത്തിയ സിനിമയ്ക്ക് ഗംഭീര വരവേല്‍പ്പായിരുന്നു ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ റിമ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. പെണ്‍കുട്ടികള്‍ അനുബഴിക്കുന്ന വിവേചനത്തെക്കുറിച്ച് താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു. തന്റെ ജീവിതത്തിലെ ഒരു സന്ദര്‍ഭമായിരുന്നു ഉദാഹരണമായി ചൂണ്ടിക്കാണിച്ചത്. കുഞ്ഞായിരിക്കുമ്പോള്‍ തനിക്ക് തരാതെ സഹോദരന് പൊരിച്ച മീന്‍ നല്‍കിയതിനെക്കുറിച്ചായിരുന്നു റിമ അന്ന് പറഞ്ഞത്. ഈ സംഭവം വലിയ വാര്‍ത്തയുമായിരുന്നു. ട്രോളര്‍മാരും ഇത് ആഘോഷമാക്കിയിരുന്നു.

ഫെമിനിസ്റ്റായതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് പറയുന്നതിനിടയിലായിരുന്നു ഈ സംഭവത്തെക്കുറിച്ച് പറഞ്ഞത്. ഊണ് മേശയില്‍പ്പോലും വിവേചനം പ്രകടമാവുന്ന തരത്തിലുള്ള സാഹചര്യത്തിലൂടെയാണ് പലരും കടന്നുപോവുന്നത്. എന്നാല്‍ അധികമാരും ഇങ്ങനെയുള്ള കാര്യത്തെക്കുറിച്ച് സംസാരിക്കാറില്ലെന്ന് മാത്രം. ഈ വിഷയവുമായി ബന്ധപ്പെട്ട് ആമീര്‍ ഖാന്റെ ഭാര്യയായ കിരണ്‍ റാവു തയ്യാറാക്കിയ ഷോര്‍ട്ട് ഫിലിം ശ്രദ്ധിക്കപ്പെട്ടിരുന്നു. 10 സെക്കന്റ് കൊണ്ട് കഥ പറയുന്നത് സാധ്യമാവുമെന്ന് താനൊരിക്കലും കരുതിയിരുന്നില്ലെന്നും ഇപ്പോള്‍ ഭാര്യ അത് കാണിച്ച് തന്നുവെന്നും പറഞ്ഞ് ആമിര്‍ ഖാന്‍ എത്തിയിരുന്നു. ഫേസ്ബുക്കിലൂടെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിരുന്നു.

Rima Kallingal

ആമീര്‍ ഖാന്റെ പോസ്റ്റ് റിമ കല്ലിങ്കലും ഷെയര്‍ ചെയ്തിരുന്നു. പൊരിച്ച മീന്‍ സംഭവത്തെക്കുറിച്ച് സൂചിപ്പിച്ചാണ് താരം ഇത് പോസ്റ്റ് ചെയ്തത്. മീന്‍ പൊരിച്ചത് എന്ന തലക്കെട്ടാണ് താരം നല്‍കിയത്. പാര്‍വതി, ആഷിഖ് അബു തുടങ്ങിയവരും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. കിരണ്‍ പറഞ്ഞപ്പോള്‍ ആഹാ, പാവം റിമ പറഞ്ഞപ്പോള്‍ ഓഹോ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X