»   » കുഡൂസ്, സംവിധായകനെ 'പഞ്ഞിക്കിട്ട' നയന്‍താരയെയും തമന്നയെയും പ്രശംസിച്ച് റിമ കല്ലിങ്കല്‍

കുഡൂസ്, സംവിധായകനെ 'പഞ്ഞിക്കിട്ട' നയന്‍താരയെയും തമന്നയെയും പ്രശംസിച്ച് റിമ കല്ലിങ്കല്‍

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമ എത്ര തന്നെ പുരോഗമിച്ചു എന്ന് പറഞ്ഞാലും, അഭിനേത്രിമാരോടുള്ള ചിലരുടെയെങ്കിലും കാഴ്ചപ്പാട് മാറിയിട്ടില്ല എന്നതാണ് വാസ്തവം. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തമിഴ് മസാല സിനിമകളുടെ സംവിധായകന്‍ സൂരജിന്റെ പരമാര്‍ശങ്ങള്‍.

നായികമാരെന്നാല്‍ തുണിയഴിക്കുന്നവരല്ല; സംവിധായകനെതിരെ നയന്‍താര

നായികമാര്‍ വെറും ഗ്ലാമറിന് വേണ്ടിയുള്ളതാണ് എന്ന പരമാര്‍ശത്തിനെതിരെ തെന്നിന്ത്യന്‍ താരസുന്ദരികളായ നയന്‍താരയും തമന്നയും തുറന്നടിച്ചിരുന്നു. ഇപ്പോള്‍ ഇവര്‍ ഇരുവര്‍ക്കും പ്രശംസയുമായി എത്തിയിരിയ്ക്കുകയാണ് റിമ കല്ലിങ്കല്‍.

സൂരജ് പറഞ്ഞത്

നായികമാര്‍ ഗ്ലാമറസ് വേഷത്തില്‍ അഭിനയിക്കാന്‍ മടികാണിക്കേണ്ടതില്ലെന്നും അതിനാണവര്‍ക്ക് പ്രതിഫലം നല്‍കുന്നതെന്നും സൂരജ് പറഞ്ഞു. കൂടാതെ ഇറക്കംകുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ അവര്‍ സംതൃപ്തി പ്രകടിപ്പിക്കണമെന്നും സൂരജ് പറഞ്ഞിരുന്നു. സൂരജിന്റെ പരാമര്‍ശത്തിനെതിരെ ഇതിനകം തന്നെ പലരും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. തമന്നയെയും വിശാലിനെയും കേന്ദ്ര കഥാപാത്രങ്ങളായി ഒരുക്കുന്ന കത്തി സണ്ടൈ എന്ന ചിത്രത്തിന്റെ പ്രമോഷനില്‍ സംസാരിക്കവെയാണ് സംവിധായകന്റെ ഈ പരമാര്‍ശം

നയന്‍താരയുടെ പ്രതികരണം

സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ തന്നെ ഇത്തരം നിരുത്തരവാദപരമായ പരാമര്‍ശം എങ്ങിനെ നടത്തിയെന്ന് നയന്‍താര ചോദിക്കുന്നു. ഇത്തരം വിലകുറഞ്ഞ പരാമര്‍ശം നടത്താന്‍ സൂരജ് ആരാണ്? നടിമാരെല്ലാം പ്രതിഫലത്തിനുവേണ്ടി തുണിയഴിക്കുന്നവരാണെന്നാണോ ഇയാള്‍ കരുതിയിരിക്കുന്നത്? സ്വന്തം കുടുംബത്തിലെ സ്ത്രീകളെക്കുറിച്ചും സൂരജ് ഇത്തരം പരാമര്‍ശം നടത്തുമോയെന്നും നയന്‍താര ചോദിക്കുന്നു.

മാപ്പ് പറയണമെന്ന് തമന്ന

നടി തമന്നയും സൂരജിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സൂരജിന്റെ പുതിയ ചിത്രമായ കത്തി സണ്ടൈയിലെ നായികയാണ് തമന്ന. സിനിമയില്‍ തമന്നയുടെ പ്രധാന്യം എത്രത്തോളമാണെന്ന് ചോദിതച്ചപ്പോഴായിരുന്നു നായികമാരെ തരംതാഴ്ത്തിക്കൊണ്ടുള്ള സംവിധായകന്റെ മറുപടി. ഈ പരമാര്‍ശത്തിന് സൂരജ് പരസ്യമായി മാപ്പ് പറയണം എന്നാണ് തമന്നയുടെ ആവശ്യം.

പിന്തുണയുമായി എത്തിയ റിമ

ഇരുവര്‍ക്കും പിന്തുണ അറിയിച്ചുകൊണ്ട് ഫേസ്ബുക്കില്‍ എത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ റിമ കല്ലിങ്കല്‍. ഇത്തരം സ്ത്രീ വിരോധികള്‍ക്കെതിരെ ഇതുപോലെ ശക്തമായി പ്രതികരിക്കണം എന്ന് റിമ പറയുന്നു. വീട്ടിലും സമൂഹത്തിലും ഈ വലിയ ലോകത്തും സ്ത്രീകള്‍ക്ക് തുല്യപ്രധാന്യമുണ്ട് എന്ന് റിമ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്

ഇതാണ് റിമ കല്ലിങ്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഭര്‍ത്താവും സംവിധായകനുമായ ആഷിഖ് അബുവും നായികമാര്‍ക്ക് പിന്തുണയുമായി ഫേസ്ബുക്കില്‍ എത്തിയിട്ടുണ്ട്.

English summary
Kudos to Nayantara and Tamanna for standing up to such blatant sexism and misogyny says Rima Kallingal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X