»   » മോഹന്‍ലാലുമായുള്ള അവസരവും കാത്ത് റീമ

മോഹന്‍ലാലുമായുള്ള അവസരവും കാത്ത് റീമ

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലുമായി അഭിനയിയ്ക്കാനുള്ള അവസരം കാത്തിരിയ്ക്കുകയാണ് റീമ കല്ലിംങ്കല്‍. മലയാളത്തിലെ മഹാതാരമായ മമ്മൂട്ടിയോടൊള്ളം അഭിനയിയ്ക്കാനുള്ള അവസരം ലഭിച്ചതില്‍ ആഹ്ലാദ ഭരിതയാണ് ഈ നടി.

അഭിനയത്തില്‍ ഏറെ കാലത്തെ പരിചയമുള്ള, മികച്ച നടീ നടന്മാരോട് ഒപ്പം അഭിനയിയ്ക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ മികച്ചതാണ്. ഇവരില്‍ നിന്ന് ഏറെ പഠിയ്ക്കാനാവുമെന്നതാണ് പ്രധാന ഗുണം.

പല ചിത്രങ്ങളിലും ദീര്‍ഘമായ റോളുകള്‍ ഉണ്ടാവില്ല. പകഷേ മറ്റ് പല കാരണങ്ങള്‍ കൊണ്ടും ആ വേഷം നടിയ്ക്ക് ഗുണകരമായിരിയ്ക്കും. അതുകൊണ്ട് വേഷം ചെറുതെന്ന് പറഞ്ഞ് ഉപേക്ഷിയ്ക്കുന്നത് ബുദ്ധിയായിരിയ്ക്കില്ലെന്ന് റീമയ്ക്ക് നന്നായി അറിയാം. അങ്ങനെ ഒരു വേഷമായിരുന്നു രഞ്ജിത്തിന്റെ ചിത്രമായ ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തില്‍ റീമ ചെയ്തത്.

ജീവിതം എന്നത് നടിയില്‍ ഒതുങ്ങുന്നതല്ല. അതുകൊണ്ട് തന്നെ സാമൂഹിക വിഷയങ്ങളില്‍ വളരെ ശക്തമായ അഭിപ്രായം ഉണ്ടാവുന്നത് നല്ലതാണ്. അതിനനുസരിച്ച് പ്രതികരിയ്ക്കുകയും ചെയ്യണം. റീമ ഈ ഗണത്തില്‍ പെടുമെന്ന് കരുതാം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മെഴുക് തിരി തെളിയ്ക്കാന്‍ റീമയും ഉണ്ടായിരുന്നു മുന്നില്‍. എന്നാല്‍ ഇത് താനൊരു നടിയായതുകൊണ്ട് ജാഡയ്ക്ക് വേണ്ടി ചെയ്തതല്ലെന്നാണ് റീമ തന്നെ പറയുന്നത്. ചിലച്ചിത്ര ലോകത്തെത്താത്ത ഒരു റീമയും ഇത് തന്നെ ചെയ്യുമായിരുന്നു. ഇത് പ്രശ്നങ്ങളോടുള്ള വികാരപരമായ സമീപനമാണ് വ്യക്തമാക്കുന്നത്.

English summary
When you work with senior artists, every step is a learning experience, Rima Kallingal says. I am now waiting to do a Mohanlal film and hope something good comes my way.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X