»   » റിമകല്ലിങ്കില്‍- ആഷിഖ് അബു വിവാഹം നവംബറില്‍

റിമകല്ലിങ്കില്‍- ആഷിഖ് അബു വിവാഹം നവംബറില്‍

Posted By:
Subscribe to Filmibeat Malayalam

അങ്ങിനെ ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് സംവിധായകന്‍ ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും വിവാഹം നവംബര്‍ ആദ്യവാരം തന്നെ നടക്കും. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആഷിഖ് അബു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ആഷിഖും റിമയും പ്രണയത്തിലാണെന്ന ഗോസിപ്പിനു പിന്നാലെ ഇരുവരും വിവാഹിതരാകാന്‍ പോകുന്നു എന്ന വാര്‍ത്തയും വന്നപ്പോള്‍ ആരാധകര്‍ക്കൊക്കെ സംശയമായിരുന്നു. രണ്ടും രണ്ട് മതക്കാരല്ലെ?. എങ്കിലും ഗോസിപ്പുകള്‍ക്കൊന്നും ഒരു കുറവുമുണ്ടായിരുന്നില്ല. അതിനിടയില്‍ പല അവസരങ്ങളിലായി ഇരുവരും പ്രണയം തുറന്ന് പറയുകയും ചെയ്തു. അപ്പോഴും സംശയം ബാക്കി.

Rima Kallingal and Ashiq Abu

ഒടുവില്‍ കഴിഞ്ഞ വാരം ആഷിഖിന്റയും റിമയുടെയും കുടുംബം ഒന്നിച്ചു നില്‍ക്കുന്ന ചിത്രത്തിനൊപ്പം വിവാഹത്തിന് പച്ചക്കൊടി എന്ന വാര്‍ത്തയും വന്നതോടെ അതുറപ്പിച്ചു. തന്റെയും റിമയുടെയും മാതാപിതാക്കളാണെന്ന് പറഞ്ഞ് ആഷിഖ് പോസ്റ്റ് ചെയ്ത ഫോട്ടോ റിമയും ഷെയര്‍ ചെയ്ത് സൈബര്‍ ലോകത്ത് തങ്ങളുടെ കല്ല്യാണക്കാര്യമറിയിച്ചു.

22 ഫീമെയില്‍ കോട്ടയം എന്ന ചിത്രമാണ് ഇപ്പോള്‍ വിവാഹത്തിലെത്തി നില്‍ക്കുന്ന ഇരുവരുടെയും പ്രണയത്തിന് വഴി തെളിച്ചത്. ചിത്രത്തിന് ന്യൂജനറേഷന്‍ സംവിധായകനെന്നും മികച്ചതു സംവിധായകനെന്നുമുള്ള വിശേഷണങ്ങള്‍ ആഷിഖിനെ തേടിയെത്തി. റിമയ്ക്കാകട്ടെ ചിത്രം കരിയര്‍ ഗ്രാഫ് ഉയര്‍ത്തി. ഈ ചിത്രത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. അവിടെ ഒരു പ്രണയവും മൊട്ടിട്ടു.

English summary
Actress Rima Kallingal and Director Ashiq Abu get marriage on November.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam