വേണുവിന്റെ ചിത്രത്തില്‍ മമ്മൂട്ടിയും റിമയും
മലയാളത്തില്‍ തിരക്കഥാകൃത്തുക്കളും, ക്യാമറാമാന്‍മാരും, എഡിറ്റര്‍മാരുമെല്ലാം സംവിധാനകലയില്‍പരീക്ഷണങ്ങള്‍ നടത്തുന്നത്. ഇപ്പോള്‍ പുതിയ ട്രെന്‍ഡാണ്. 2013ല്‍ ഇത്തരത്തില്‍ സംവിധായകക്കുപ്പായമണിഞ്ഞവര്‍ ഏറെയുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പും ഇത്തരം പരീക്ഷണങ്ങള്‍ മലയാളത്തില്‍ നടന്നിട്ടുണ്ട്. അങ്ങനെ സംവിധായകക്കുപ്പായം അണിഞ്ഞ ക്യാമറാമാനാണ് വേണു.
1998ല്‍ മഞ്ജുവാര്യര്‍ നായികയായ ദയ എന്ന ചിത്രമാണ് വേണു ആദ്യമായി സംവിധാനം ചെയ്തത്. ഇപ്പോഴിതാ വീണ്ടും സംവിധാനരംഗത്തേയ്‌ക്കെത്തുകയാണ് വേണു.

വേണു സൂപ്പര്‍താരം മമ്മൂട്ടിയെ നായകനാക്കിയാണ് രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് റിമ കല്ലിങ്കലാണ്. നേരത്തേ കമ്മത്ത് ആന്റ് കമ്മത്ത് എന്ന ചിത്രത്തില്‍ മമ്മൂട്ടിയും റിമയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. മാര്‍ച്ച് മാസത്തിലായിരിക്കും മമ്മൂട്ടിചിത്രത്തിന്റെ ജോലികള്‍ തുടങ്ങുക. കാപിറ്റോള്‍ ഫിലിംസിന്റെ ബാനറില്‍ സംവിധായകന്‍ രഞ്ജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. വേണുതന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ പ്രമേയം എന്താണെന്നകാര്യത്തെക്കുറിച്ച് വേണു ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. മറ്റ് താരങ്ങളെ നിര്‍ണയിച്ചുവരുകയാണ്. മൂന്നുവട്ടം മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ പ്രതിഭയാണ് വേണു. ആദ്യമായി സംവിധാനം ചെയ്ത ദയ എന്ന ചിത്രത്തിന് മികച്ച പുതുമുഖ സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും വേണു സ്വന്തമാക്കിയിരുന്നു.


Click it and Unblock the Notifications











