റിമയ്ക്ക് രാഷ്ട്രീയത്തില്‍ നിന്നും ഓഫര്‍ വന്നു?

By Lakshmi

ചലച്ചിത്രലോകത്ത് അടുത്തിടെ വലിയ വാര്‍ത്ത സൃഷ്ടിച്ച് വിവാഹിതയായ താരമാണ് റിമ കല്ലിങ്കല്‍. സംവിധായകന്‍ ആഷിക് അബുവും റിമയും തമ്മിലുള്ള വിവാഹം ലാളിത്യത്തിന്റെ പേരിലായിരുന്നു വാര്‍ത്തകളില്‍ ഇടം നേടിയത്. വിവാഹമെല്ലാം കഴിഞ്ഞ് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ കേരളത്തിലാകെ ഒരു വാര്‍ത്ത പരന്നിരുന്നു, അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റിമ കല്ലിങ്കല്‍ ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിയ്ക്കുമെന്ന്.

കേട്ടവരെല്ലാം വാര്‍ത്തയെ അല്‍പം സീരിയസായിട്ടാണ് കണക്കിലെടുത്തത്, കാരണം ഇടതുപക്ഷ സഹയാത്രികനാണ് ആഷിക് അബു, റിമയ്ക്കും ഇടതുപ്രത്യയശാസ്ത്രത്തോട് താല്‍പര്യമുണ്ട്, അത്തരത്തില്‍ നോക്കുമ്പോള്‍ റിമയെ ഇടതുപക്ഷസ്ഥാനാര്‍ത്ഥിയാക്കുന്നുവെന്നതില്‍ അധികം അതിശയിക്കാനില്ല.

Rima Kallingal


മാത്രമല്ല റിമ-ആഷിക് വിവാഹത്തിന് എംപി പി രാജീവിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നതും ഇത്തരമൊരു വാര്‍ത്തയുടെ വിശ്വസനീയത് കൂട്ടി. വിവാഹത്തോടനുബന്ധിച്ച് കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി പത്തുലക്ഷം രൂപ നല്‍കാനുള്ള റിമയുടെയും ആഷിക്കിന്റെയും ആഗ്രഹം സാക്ഷാത്കരിക്കാന്‍ മുന്നില്‍ നിന്നതും എംപി പി രാജീവായിരുന്നു. ഇതെല്ലാകൂടി കൂട്ടി വായിച്ചതോടെ റിമ ഇടതുസ്ഥാനാര്‍ത്ഥിയാകുന്നുവെന്നകാര്യം പലരും വിശ്വസിക്കുകയും ചെയ്തു.

ഇക്കാര്യത്തെക്കുറിച്ച് ചോദിയ്ക്കുമ്പോള്‍ റിമ അതിനെ ചിരിച്ചു തള്ളുകയാണ്. ഇത്തരത്തില്‍ ഒരു ഓഫറും തനിയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ് റിമ പറയുന്നത്, ആഷിക്കും ഇതുതന്നെ പറയുന്നു.

ഇനി ഇത്തരത്തില്‍ ആരെങ്കിലും രാഷ്ട്രീയത്തിലിറങ്ങാനാവശ്യപ്പെട്ട് സമീപിച്ചാല്‍തന്നെ തനിയ്ക്ക് അത്തരം പദ്ധതികളൊന്നുമില്ലെന്നും റിമ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X