ആഷിക്ക് അബുവിന്റെ അസിസ്റ്റന്റാവാന്‍ റിമ
നര്‍ത്തകിയും നടിയുമായ റിമ കല്ലിങ്കല്‍ ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ല. പക്ഷേ റിമ കല്യാണം കഴിച്ച് വീട്ടില്‍ വെറുതേയിരിക്കുകയുമല്ല. സ്വന്തമായി ഒരു നൃത്ത വിദ്യാലയം തുടങ്ങാനുള്ള തയ്യാറെടുപ്പുകളുടെ തിരക്കുകളിലാണ് താരം. പുത്തന്‍ ചിത്രങ്ങള്‍ ഏന്തേ ഇല്ലാത്തത് എന്ന് ചോദിയ്ക്കുമ്പോള്‍ തന്റെ മോഹിപ്പിക്കുന്ന റോളുകളൊന്നും വരുന്നില്ലെന്നാണ് താരത്തിന്റെ മറുപടി.
ഡാന്‍സ് സ്‌കൂള്‍ തുടങ്ങുന്നതിന്റെ തിരക്കുകള്‍ക്കിടയില്‍ മറ്റൊരു റോൡലേയ്ക്ക് കൂടി കടക്കുകയാണ് റിമ. ഭര്‍ത്താവ് ആഷിക് അബുവിനൊപ്പം സംവിധാനകലയില്‍ ഒരു പരീക്ഷണം.

ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിലാണ് റിമ ആഷിക്കിനെ അസിസ്റ്റ് ചെയ്യാന്‍ പോകുന്നത്. ഇതിന് പിന്നാലെ ലണ്ടനില്‍ പോയി സംവിധാനകല പഠിയ്ക്കാനും റിമ തീരുമാനിച്ചുകഴിഞ്ഞു. എന്തായാലും കല്യാണം കഴിഞ്ഞ് കരിയര്‍ അവസാനിപ്പിക്കുന്ന നടിമാരുടെ പതിവ് സ്റ്റൈലുകാരിയല്ല താനെന്ന് റിമ തെളിയിക്കുമെന്നകാര്യത്തില്‍ സംശയമം വേണ്ട. വിവാഹം ചെയ്ത നല്ലൊരു കലാകാരിയെ വീട്ടിലിരുത്തിയെന്ന് ആഷിക്കിനെ ആരും കുറ്റം പറയുകയുമില്ല.
സ്കൂളില്‍ ഒന്നിച്ച് പഠിച്ച ഒരു സംഘം കൂട്ടുകാര്‍ മധ്യവയസ്സില്‍ വീണ്ടുമൊന്നിയ്ക്കുന്നതിന്‍റെ കഥയായിരുന്നു ഇടുക്കി ഗോള്‍ഡ്. പ്രതാപ് പോത്തന്‍, ബാബു ആന്‍റണി, മണിയന്‍പിള്ള രാജു, വിജയരാഘവന്‍, ലാല്‍ തുടങ്ങിയവരെല്ലാമാണ് ചിത്രത്തില്‍ പ്രധാന വേഷം ചെയ്തത്. ഹിന്ദിയില്‍ ആരെല്ലാമാണ് താരങ്ങളെന്നകാര്യം പ്രഖ്യാപിച്ചിട്ടില്ല.


Click it and Unblock the Notifications











