»   » റിമ കാസര്‍ക്കോട് ശൈലി പഠിയ്ക്കുന്നു

റിമ കാസര്‍ക്കോട് ശൈലി പഠിയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam

22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലെ റിമ കല്ലിങ്കലിന്റെ കോട്ടയം സ്ലാങ് ഏറെ ക്ലിക്കായിരുന്നു, റിമ ആവര്‍ത്തിച്ച് ഭര്‍ത്താവിനെയും ഭാര്യയെയും കോട്ടയം സ്ലാങ്ങില്‍ ഫര്‍ത്താവും ഫാര്യയുമാക്കുമ്പോഴെല്ലാം ഏത് തിരുത്തുന്ന ഫഹദിന്റെ കാമുകന്റെ ഭാവങ്ങള്‍ ഏറെ രസകരമായിരുന്നു.

ഇപ്പോഴിതാ റിമ പുതിയ പടത്തിനായി പുതിയൊരു സ്ലാങ് വശപ്പെടുത്തുന്ന തിരക്കിലാണ്. സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിനായി കാസര്‍ക്കോട് സ്‌റ്റൈലിലുള്ള സംസാരമാണ് റിമ പരിശീലിയ്ക്കുന്നത്. ഡോക്ടറായി അഭിനയിക്കുന്ന ലാലിന്റെയടുത്ത് ചികിത്സയ്‌ക്കെത്തുന്ന ഗര്‍ഭിണികളില്‍ ഒരാളായിട്ടാണ് റിമ ചിത്രത്തില്‍ അഭിനയിക്കുന്നത്.

കാസര്‍ക്കോട്ടുകാരിയാണ് കഥാപാത്രം, അതുകൊണ്ടാണ് റിമ കാസര്‍ക്കോട് ശൈലി പഠിയ്ക്കുന്നത്. ചിത്രത്തില്‍ റിയൊരു കോമഡി കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ഉയരക്കുറവിനാല്‍ ആത്മവിശ്വാസപ്രശ്‌നങ്ങളുമായി നടക്കുന്നയാളാണ് ചിത്രത്തില്‍ റിമയുടെ കഥാപാത്രത്തന്റെ കാമുകനായ അജ്മല്‍. അജു വര്‍ഗ്ഗീസാണ് അജ്മലിനെ അവതരിപ്പിക്കുന്നത്.

അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സനുഷ, സാന്ദ്ര തോമസ്, ലക്ഷ്മി, മീന എന്നിവരാണ് മറ്റു നായികമാര്‍. പലപ്രായത്തിലുള്ള പല സാഹചര്യങ്ങളില്‍ നിന്നെത്തുന്ന അഞ്ചു ഗര്‍ഭിണികളുടെ കഥയാണ് ചിത്രം പറയുന്നത്.

റിമയുടെ അടുത്ത ചിത്രം എസ്‌കേപ്പ് ടു ഉഗാണ്ടയാണ്. ഈ ചിത്രം ആഫ്രിക്കയിലെ ഉഗാണ്ടയിലാണ് ചിത്രീകരിച്ചത്, 28 ദിവസമായിരുന്ന ഷൂട്ടിങ് ദൈര്‍ഘ്യം. എസ്‌കേപ്പ് ടു ഉഗാണ്ട തനിയ്‌ക്കേറെ പ്രതീക്ഷകള്‍ നല്‍കുന്ന ചിത്രമാണെന്ന് റിമ പറയുന്നു. ഈ ചിത്രത്തിനായി റിമ കളരിപ്പയറ്റു പാഠങ്ങളെല്ലാം പഠിച്ചിട്ടുണ്ട്.

English summary
After her much feted Kottayam accent in 22 Female Kottayam, the actress speaks Kasargode dialect in Zachariyude Garbhinikal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam