»   » ഞങ്ങള്‍ തമ്മില്‍ പ്രണയം തന്നെ: റിമ കല്ലിങ്കല്‍

ഞങ്ങള്‍ തമ്മില്‍ പ്രണയം തന്നെ: റിമ കല്ലിങ്കല്‍

Posted By:
Subscribe to Filmibeat Malayalam
Rima Kallingal
മലയാളചലച്ചിത്രലോകം പ്രണയമയമാവുന്നു പല താരങ്ങളും പ്രണയങ്ങള്‍ തുറന്നു പറയുകയാണ്. നേരത്തേ ഫഹദായിരുന്നു പ്രണയരഹസ്യം തുറന്നുപറഞ്ഞ് വാര്‍ത്തസൃഷ്ടിച്ചതെങ്കില്‍ ഇപ്പോള്‍ നടി റിമ കല്ലിങ്കലും സംവിധായകന്‍ ആഷിക് അബുവുമാണ് പ്രണയം സമ്മതിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

താന്‍ ആഷിക് അബുവുമായി പ്രണയത്തിലാണെന്ന് ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റിമ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വിവാഹിതരായി എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും താരം വ്യക്തമാക്കി. ആഷിക് അബു നേരത്തേ തന്നെ റിമയുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ റിമ ഇതിനോട് പ്രതികരിച്ചിരുന്നില്ല, ഇപ്പോള്‍ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞാണെങ്കിലും ഇഷ്ടം തുറന്ന് പറയാനുള്ള തന്റേടം കാണിച്ചിരിക്കുകയാണ് ഈ ന്യൂജനറേഷന്‍ അഭിനേത്രി.

ആഷിക്കുമായുള്ള പ്രണയത്തല്‍ തനിയ്ക്ക് അഭിമാനമാണെന്നും 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തില്‍ ആദ്യമായി ഒന്നിച്ച് ജോലിചെയ്തതുമുതല്‍ തങ്ങള്‍ സുഹൃത്തുക്കളാണെന്നും റിമ പറഞ്ഞു. തങ്ങളുടെ വിവാഹം ഉടന്‍ പ്രതീക്ഷിയ്ക്കാമെന്നും താരം അറിയിച്ചിട്ടുണ്ട്.

കൊച്ചി ബിനാലെ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതോടെയാണ് ഇവര്‍ രണ്ടുപേരും പ്രണയത്തിലാണെന്നും വിവാഹം കഴിച്ചുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സജീവമായത്. സോഷ്യല്‍ മീഡിയകളിലും മറ്റുമായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഈ വാര്‍ത്തയ്‌ക്കെതിരെ ആഷിക് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്നത് വിവാഹം കഴിയ്ക്കാതെ ഇരുവരും ഒന്നിച്ച് ജീവിയ്ക്കുകയാണെന്നാണ്. എന്തായാലും മറ്റൊരു താരവിവാഹത്തിന് കൂടി വേദിയൊരുങ്ങുകയാണെന്ന് കരുതാം.

English summary
Actress Rima Kallingal revealed that she is in love with young director Ashiq Abu.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam