»   » കഥ നന്നല്ലെങ്കില്‍ റിമ രഞ്ജിത്തിനോടും നോ പറയും

കഥ നന്നല്ലെങ്കില്‍ റിമ രഞ്ജിത്തിനോടും നോ പറയും

Posted By:
Subscribe to Filmibeat Malayalam
Ranjith
മലയാള സിനിമ മാറ്റത്തിന്റെ പാതയിലാണെന്ന് പറയാം. യുവനിരയെ അണിനിരത്തി പരീക്ഷണ ചിത്രങ്ങള്‍ ഒരുക്കാന്‍ ഒരു കൂട്ടം സംവിധായകരും നിര്‍മ്മാതാക്കളും ധൈര്യം കാണിക്കുന്നു. അവയില്‍ കുറേയെണ്ണം ഹിറ്റാവുന്നു. ഹോളിവുഡ് ചിത്രങ്ങളുടെ കോപ്പിയടിയാണ് മിക്കവയുമെന്ന് ആരോപണം ഉയരുന്നുണ്ടെങ്കിലും പ്രേക്ഷകര്‍ ഇത്തരം ചിത്രങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ്.

സിനിമാമേഖലയില്‍ വന്ന ഈ മാറ്റത്തെ കുറിച്ച് താരങ്ങളും ബോധവാന്‍മാരാണ്. മുന്‍പ് പുതുമുഖ സംവിധായകര്‍ക്ക് ഒരു സൂപ്പര്‍താരത്തെ വച്ച് പടമെടുക്കുന്നത് അത്രയെളുപ്പമായിരുന്നില്ല. കഥയോ തിരക്കഥയോ വായിക്കാന്‍ സൂപ്പറുകള്‍ മിനക്കെട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അവരും കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. നല്ല തിരക്കഥയ്ക്ക് മാത്രമേ ഡേറ്റ് കൊടുക്കൂവെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. മമ്മൂട്ടിയും സെലക്ടീവായി മാത്രമേ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നുള്ളൂ. ഇത് നല്ല പ്രവണതയാണെന്ന് സംവിധായകന്‍ രഞ്ജിത്ത് പറയുന്നു.

മലയാള സിനിമയിലെ യുവതാരങ്ങള്‍ കാണിച്ച ചങ്കൂറ്റമാണ് മാറ്റത്തിന് കാരണമായതെന്നാണ് സംവിധായകന്റെ അഭിപ്രായം. ഇപ്പോള്‍ താന്‍ ഒരു തിരക്കഥയുമായി ഫഹദ് ഫാസിലിനേയോ റിമയേയോ സമീപിച്ചാല്‍ തിരക്കഥ ഇഷ്ടപ്പെട്ടില്ലെങ്കില്‍ അവര്‍ നോ എന്ന് പറയും. തിരക്കഥയെ തിരഞ്ഞെടുക്കുമ്പോള്‍ ഇവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നു. സംവിധായകനും നിര്‍മ്മാതാവും ആരാണെന്നുള്ളത് പിന്നീട് വരുന്ന കാര്യം മാത്രം-രഞ്ജിത്ത് പറയുന്നു.

English summary

 Youngsters in Malayala Cinema are more concerned about Script.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X