റിമി ടോമി സെറ്റില്‍ എല്ലാവരെയും ചിരിപ്പിച്ച് കൊന്നു
മുമ്പ് പല അവസരങ്ങള്‍ സിനിമയില്‍ നിന്നും വന്നെങ്കിലും ഒന്ന് ഏറ്റെടുക്കാന്‍ റിമി ടോമി എന്ന ഗായികയ്ക്ക് ധൈര്യമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എവിടെ നിന്നോ ആ ധൈര്യം കിട്ടി. അങ്ങനെ കണ്ണന്‍ താമരക്കുള്ളം സംവിധാനം ചെയ്യുന്ന തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായി റിമി അരങ്ങേറ്റം കുറിച്ചു.
റിമിയ്‌ക്കൊപ്പമുള്ള ഫസ്റ്റ് ഷോട്ടില്‍ തന്നെ ചിരിച്ചു മരിച്ചു എന്നാണ് ജയറാം പറയുന്നത്. സെറ്റിലെ റിമിയുടെ പെരുമാറ്റമെല്ലാം എല്ലാവരും നിരീക്ഷിയ്ക്കുന്നുണ്ടായിരുന്നു. ആദ്യത്തെ ഷോട്ട് കഴിഞ്ഞപ്പോള്‍ ആര്‍ക്കും ചിരിയടക്കാന്‍ കഴിഞ്ഞില്ലെന്നാണ് ജയറാം പറയുന്നത്.

റമിടോമിയുടെ ടെലിവിഷന്‍ പ്രോഗ്രാമുകള്‍ കണ്ടപ്പോള്‍, ഈ സിനിമയ്ക്ക് ഇങ്ങനെ ഒരു കഥാപാത്രമാണ് വേണ്ടതെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ കഥാപാത്രത്തെ അവതരിപ്പിയ്ക്കാന്‍ റമി അല്ലാതെ മറ്റൊരു ആളില്ലെന്ന് മനസ്സിലായപ്പോഴാണ് ഗായികയെ സമീപിച്ചത്. ആദ്യം എതിര്‍ത്തെങ്കിലും പിന്നെ റിമി സമ്മതിയ്‌ച്ചെന്ന് ജയറാം പറഞ്ഞു.
റമിയുടെ അഭിനയത്തില്‍ അണിയറപ്രവര്‍ത്തകര്‍ക്ക് ആര്‍ക്കും സംശയമില്ലെന്നും ജയറാം പറയുന്നു. റമി റോക്ക്‌സ് എന്നാണ് ജയറാം പറഞ്ഞത്. കോമഡി സീനുകള്‍ എടുത്തു തുടങ്ങിയാല്‍ റമിയെ നിയന്ത്രിക്കാന്‍ ആര്‍ക്കും കഴിയില്ല. റിമിയുടെ അഭിനയം കണ്ട് ചിരിക്കാതിരിക്കാനും കഴിയില്ല. ആദ്യ ഷോട്ടില്‍ എല്ലാവരും പ്രോത്സാഹിപ്പിച്ചതോടെ റിമിയുടെ ആത്മവിശ്വാസവും കൂടിയത്രെ.
ചിത്രത്തില്‍ ഇവരെ കൂടാതെ അനൂപ് മേനോനും നിരവധി സീരിയല്‍ അഭിനേതാക്കളും എത്തുന്നുണ്ട്. അന്തോളജി ചിത്രമായ അഞ്ച് സുന്ദരികളില്‍ ആഷിഖ് അബു സംവിധാനം ചെയ്ത ഗൗരി എന്ന ചിത്രത്തില്‍ നേരത്തെ റിമി ടോമി അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











