രാഷ്ട്രീയത്തിലിറങ്ങിക്കൂടെ റിമിയോട് ചോദിച്ചു, എന്തായിരിക്കും റിമിയുടെ മറുപടി?
കുടുംബ പ്രേക്ഷകര്‍ക്കും സിനിമാ പ്രേക്ഷകര്‍ക്കും ഒരു പോലെ കാര്യമാണ് റിമി ടോമിയെ. പൊട്ടതരങ്ങള്‍ മാത്രമാണ് വിളിച്ച് പറയുന്നതെങ്കിലും വായാടി പെണ്ണിനെ പ്രേക്ഷകര്‍ക്ക് കാര്യം തന്നെ. പ്രേക്ഷകരുടെ പ്രിയങ്കരിയായ റിമിയ്ക്ക് രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കാട്ടോ, റിമിയോടായിരുന്നു ഈ ചോദ്യം.
ഇങ്ങനൊരു ചോദ്യത്തിന് റിമി കൊടുത്ത മറുപടി എന്താണെന്ന് അറിയണ്ടേ. രാഷ്ട്രീയത്തില്‍ ഇറങ്ങണമെങ്കില്‍ താന്‍ ഇത്തരത്തില്‍ ഒരു സംഭവമായിരിക്കണം. തൊലിക്കട്ടിയും വേണം, മനക്കട്ടിയും വേണം. എന്തായാലും ഇത് രണ്ട് തനിയ്ക്കില്ല. റിമി ടോമി പറഞ്ഞു.

തമാശകള്‍ പറഞ്ഞ് മറ്റുള്ളവരെ ചിരിപ്പിക്കും. എന്നാല്‍ തന്നെ കുറിച്ച് എന്തെങ്കിലും ഒരു ചെറുത് കേട്ടാല്‍ വിഷമിക്കുന്ന ആളാണ് ഞാന്‍. പിന്നെ എങ്ങനെയാ ഞാന്‍ രാഷ്ട്ട്രീയത്തില്‍ ഇറങ്ങുന്നത്. സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടമാണ്. എന്നാല്‍ അതിനൊരു അവസരം കിട്ടുകയാണെങ്കില്‍ ഇറങ്ങുമെന്നും റിമി ടോമി പറഞ്ഞു.
ടെലിവിഷന്‍ അവതാരകയായ റിമി ടോമി ജയറാം നായകനായ തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. കണ്ണന്‍ താമരക്കുളമാണ് ചിത്രം സംവിധാനം ചെയ്തത്.


Click it and Unblock the Notifications