തെറ്റുകൾ ഒരുപാട് ചെയ്യുന്നുണ്ട്, അച്ഛന്റെ സ്ഥാനത്ത് നിന്ന് ക്ഷമിക്കണം, യേശുദാസിനോട് റിമി
ഗായിക, അവതാരക, നടി എന്നീ നിലയിൽ മലയാളി പ്രേക്ഷകരുടെ ഇടയിൽ നിറഞ്ഞ നിൽക്കുന്ന താരമാണ് റിമി ടോമി. ഗായികയായിട്ടായിരുന്നു റിമി ടോമിയുടെ ചുവട് വെയ്പപ്. പിന്നീട് മിനിസ്ക്രീനിൽ അവതാരകയായി തിളങ്ങുകയായിരുന്നു. വേദിയിൽ ചിരിച്ച മുഖവുമായി നിൽക്കുന്ന റിമിയെയാണ് എപ്പോഴും കാണാൻ സാധിക്കുന്നത്. ഇത് പോസറ്റീവ് എനർജി ഗായികയുടെ പ്രകടനത്തിലും കാണാൻ സാധിക്കുന്നുണ്ട്.
മലയാളത്തിലെ മുൻനിര ഗായകന്മാരോടൊപ്പം റിമി പാടിയിട്ടണ്ട്. കൂടാതെ തുടക്ക സമയത്ത് ഗാനഗന്ധർവൻ യേശുദാസിനോടൊപ്പവും റിമി ടോമി പാടിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയ വൈറലാകുന്നത് യേശുദാസിനോട് മാപ്പ് പറയുന്ന റിമി ടോമിയുടെ വീഡിയോയാണ്. വിദേശത്ത് നടന്ന സ്റ്റേജ് ഷോയ്ക്കിടെയായിരുന്നു സംഭവം. റിമിയ്ക്കൊപ്പം ജയറാമുമുണ്ടായിരുന്നു.

യേശുദാസിന്റെ ഗാനം
സ്റ്റേജ് ഷോയിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗാനമായ മുൻട്രാം പിറൈ എന്ന ചിത്രത്തിലെ കണ്ണേ കലൈമാനെ എന്ന് തുടങ്ങുന്ന യേശുദാസ് പാടി അനശ്വരമാക്കിയ ഗാനമായിരുന്നു റിമിയും ജയറാം ചേർന്ന് പാടിയത്. യേശുദാസും ഈ സ്റ്റേജ് ഷോയിൽ പങ്കെടുത്തിരുന്നു. ദാസ് സാറിന്റെ തന്നെ ഗാനമാണ് പാടുന്നത്. എന്തൊരു ധൈര്യമാണ് എന്ന് ചിരിച്ചു കൊണ്ടു പറഞ്ഞതിനു ശേഷമായിരുന്നു റിമിയും ജയറാം ഗാനം ആലപിച്ചു തുടങ്ങിയത് . പാട്ട് ചിരിച്ചു കൊണ്ട് കേട്ടിരിക്കുന്ന യേശുദാസിന്റേയും ഭാര്യയേയും വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.

തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം
പാട്ട് തുടങ്ങുന്നതുമുണ്ട് തെറ്റുണ്ടെങ്കിൽ ക്ഷമിക്കണമെന്ന് റിമി പറയുന്നുണ്ട്. പാട്ട് പാടുന്നതിനിടെ റിമിയും ജറയാം യേശുദാസിനെ നോക്കി തല കുനിയ്ക്കുന്നുണ്ട്. ഈ സമയം പാട്ട് കേട്ട് വേദിയിൽ ഇരിക്കുന്ന ഗാനഗന്ധർവ്വൻ ഇവരെ കൈ ഉയർത്തി അനുഗ്രഹിക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പാട്ടിന് ലഭിച്ചിരുന്നത്.

ശബ്ദാനുകരണം
പാട്ടിനൊടുവിൽ ജയറാം യേശുദാസിന്റെ ശബ്ദം അനുകരിക്കുകയും ചെയ്തിരുന്നു. ഞാൻ ചെയ്ത എല്ലാ തെറ്റിനും ഇവിടെ പ്രായശ്ചിതം ചോദിക്കുന്നുവെന്നും ഏറ്റവും ഒടുവിൽ ജയറാം പറഞ്ഞു. ഞാനും ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട്, ചെയ്തുകൊണ്ട് ഇരിക്കുന്നുമുണ്ട് അച്ഛന്റെ സ്ഥാനത്ത് നിന്ന് ക്ഷമിക്കണമെന്നു റിമി പറയുന്നുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഈ വീഡിയോ വൈറലാവുകയാണ്.

പ്രേക്ഷകരെ കയ്യുലെടുക്കാൻ
പ്രേക്ഷകരെ കയ്യിലെടുക്കാനുളള റിമി ടോമിയുടെ കഴിവ് എടുത്തു പറയേണ്ട സംഗതിയാണ്.കുഞ്ഞുങ്ങൾ മുതൽ പ്രായമായവർവരെ റിമിയുടെ ഫാൻസ് ലിസ്റ്റിലുണ്ട്. സ്റ്റേജ് ഷോകളിൽ മന്നുന്ന പ്രകടനമാണ് താരം കാഴ്ചവെയ്ക്കുന്നത്. ഇതു തന്നെയാണ് റിമി എന്ന ഗായികയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കുന്നത്.


Click it and Unblock the Notifications