ഒരു ശത്രുതയും ഇല്ല, എല്ലാം ഇല്ലാക്കഥ... ഭാവനയുടെ വിവാഹത്തിന് റിമി ടോമിയും എത്തി
ഒരിടയ്ക്ക് ഭാവനയും റിമി ടോമിയും മുട്ടന്‍ ശത്രുക്കളാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഒരു ചാനല്‍ ഷോയ്ക്കിടെ ഭാവനയുമായി ഇപ്പോള്‍ പണ്ടുള്ളത്ര അടുപ്പമൊന്നുമില്ലെന്ന് റിമി ടോമി പറഞ്ഞതോടെയാണ് ഗോസിപ്പുകള്‍ തുടങ്ങിയത്.
ബന്ധത്തിന്റെ ശക്തി കുറഞ്ഞു എന്ന് റിമി ടോമി പറഞ്ഞപ്പോള്‍, അതിനെ വളച്ചൊടിച്ച് ശത്രുവാക്കുകയായിരുന്നു സോഷ്യല്‍ മീഡിയ. എന്നാല്‍ ഇപ്പോഴും ഭാവന - റിമി ടോമി ബന്ധം അറുത്ത് മാറ്റിയിട്ടൊന്നുമില്ല. ഭാവനയുടെ വിവാഹത്തിന് സഹോദരനൊപ്പം റിമി എത്തിയത് തന്നെ അതിന് തെളിവാണ്.

വിവാഹത്തിന് റിമി
ഭാവനയുടെ വിവാഹത്തിന് റിമി ടോമി സഹോദരന്‍ റിങ്കു ടോമിയ്‌ക്കൊപ്പം വന്നു. വിവാഹത്തിന് ശേഷം ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചുനടന്ന റിസപ്ഷനിലാണ് റിമി പങ്കെടുത്തത്.

റിമി ഭാവന സൗഹൃദം
തുടക്കകാലത്ത് ഭാവനയുടെ ഉറ്റുസഹൃത്തുക്കളിലൊരാളായിരുന്നു റിമി ടോമി. എന്നാല്‍ ഒരു ഷോയുമായി ബന്ധപ്പെട്ട് വിദേശത്ത് പോയി വന്നപ്പോഴേക്കും ആ സൗഹൃദത്തിന് വിള്ളല്‍ സംഭവിയ്ക്കുകയായിരുന്നുവത്രെ.

പറഞ്ഞത് റിമി തന്നെ
ഭാവനയുമായി ഇപ്പോള്‍ പണ്ടത്തെ അടുപ്പമൊന്നുമില്ല എന്ന് പറഞ്ഞത് റിമി ടോമി തന്നെയാണ്. ഒരു ചാനല്‍ പരിപാടിയില്‍ സംസാരിക്കവെയാണ് തന്റെ സൗഹൃദ ബന്ധങ്ങളെ കുറിച്ച് റിമി സംസാരിച്ചത്.

റിമി പറഞ്ഞത്
ആദ്യമൊക്കെ സമയം കിട്ടുമ്പോഴൊക്കെ ഭാവന വീട്ടില്‍ വരികയും, ഭാവനയുടെ വീട്ടിലേക്ക് താന്‍ പോകുകയുമൊക്കെ ചെയ്യുന്ന ശീലമുണ്ടായിരുന്നു. പിന്നീട് അത് നഷ്ടപ്പെട്ടു. വലിയ ശത്രുക്കളൊന്നുമല്ല. കാണുമ്പോള്‍ ഒരു ഹായ് പറയുന്ന നിലയിലേക്ക് ഒതുങ്ങിപ്പോയി എന്നാണ് റിമി ടോമി പറഞ്ഞത്


Click it and Unblock the Notifications