ഗായിക റിമി ടോമിയുടെ ഗാനമേളയ്ക്കിടെ കൂട്ടയടി!! പോലീസ് ലാത്തി വീശി, വീഡിയോ പുറത്ത്...
ഗാനമേള നടക്കുന്നതിനിടെ കാണികളുടെ ഇടയിൽ നിന്ന് ഒരു യുവാവ് സ്റ്റേജിലേയ്ക്ക് കയറി വരുകയായിരുന്നു
ഗായികയും അവതാരകയുമായ റിമി ടോമിയുടെ സംഘം നയിച്ച ഗാനമേളയ്ക്കിടെ സംഘർഷം. കൊല്ലം കരനാഗപ്പളി താഴവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഉത്സവത്തിലെ ഗാനമേളയായിരുന്നു സംഘർഷത്തിൽ അവസാനിച്ചത്. സംഘർഷകത്തിൽ വാദ്യോപകരണങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. കൂടാതെ നിരവധി നാട്ടുകാർക്കും പരിക്കേറ്റിട്ടുണ്ട്.

സംഭവം ഇങ്ങനെ: ഗാനമേള നടക്കുന്നതിനിടെ കാണികളുടെ ഇടയിൽ നിന്ന് ഒരു യുവാവ് സ്റ്റേജിലേയ്ക്ക് കയറി വരുകയായിരുന്നു. തുടർന്ന് ഗായകനോടൊപ്പം വേദിയിൽ നൃത്തം ചെയ്തു. എന്നാൽ നൃത്തം അവസാനിപ്പിച്ച് ഇയാളോട് സ്റ്റേജിൽ നിന്ന് പുറത്തു പോകാൻ ഗായകൻ ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ ഇതിനു തയ്യാറായിരുന്നില്ല. നൃത്തം തുടരുകയും ചെയ്തു.
ഇതോടെ ഗാനമേള സംഘം പരിപാടി നൃത്തി വയ്ക്കുകയായിരുന്നു. യുവാവിനെ സംഘടകർ സ്റ്റേജിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ അവസാനിച്ചത്. യുവാവിന്റെ കൂടെയുണ്ടായവരും സംഘാടകരും തമ്മില്‍ കയ്യാങ്കളിയായതോടെ പോലീസ് ലാത്തി വീശി.അതേ സമയം സംഘര്‍ഷം കടുത്തതോടെ റിമി ടോമി കാറില്‍ കയറി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.


Click it and Unblock the Notifications











