റിമി ടോമി അന്നും ഇന്നും
ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരിപാടിയില്‍ അവതാരകയായാണ് റിമി ടോമി എന്ന പാട്ടുകാരുടെ തുടക്കം. പലവേദികളിലും കാണികളെ കൈയ്യിലെടുത്ത് തകര്‍പ്പന്‍ നൃത്തച്ചുവടുമായി തുറന്നു പാടുന്ന റിമി വളരെ പെട്ടന്ന് പ്രേക്ഷക ശ്രദ്ധനേടി.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
ലാല്‍ജോസ് സംവിധാനം ചെയ്ത 'മീശാ മാധവന്‍' എന്ന ചിത്രത്തിലെ 'ചിങ്ങമാസം...' എന്ന് തുടങ്ങുന്ന പാട്ടിലൂടെയാണ് റിമി ടോമി സിനിമാ ലോകത്തേയ്ക്ക് കടക്കുന്നത്. അതൊരു തുറന്ന വാതിലായിരുന്നു. ആദ്യപാട്ടിലൂടെ തന്നെ റിമി പ്രശസ്തയായി. ഇന്ന് നൂറോളം പാട്ടുകള്‍ പിന്നണിയില്‍ പാടി തിളങ്ങി നില്‍ക്കുകയാണ് റിമി.

ഏഷ്യനെറ്റിന്റെ അവാര്‍ഡ് നിശയില്‍ ഷാരൂഖ് എടുത്തുപൊക്കിയത് റിമിക്ക് ഇത്തിരി പൊല്ലാപ്പുകള്‍ സൃഷ്ടിച്ചെങ്കിലും അതിലൊട്ടും ഗായികയ്ക്ക് പരാതിയില്ല. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന്, കൈരളിയിലെ റിതം തുടങ്ങി നിരവധി പരിപാടികളിലൂടെ റിമി ഇന്നും ആങ്കറിങ് തുടരുന്നു. വ്യത്യസ്തമായ അവതരണ ശൈലി അവിടെയും റിമിയ്ക്ക് നല്ല പേര് നേടിക്കൊടുത്തു
ഒത്തിരി പരസ്യ ചിത്രങ്ങളിലും അഭനയിച്ചിട്ടുള്ള റിമി മ്യൂസിക്കല്‍ റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായും വന്നിട്ടുണ്ട്. 'അഞ്ചു സുന്ദരികള്‍' എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു. ബല്‍റാം Vs താരദാസ്, കാര്യസ്തന്‍, 916 എന്ന ചിത്രങ്ങളിലൂടെ ഗായികയായി തന്നെ മുഖം കാണിച്ചു. അന്നും ഇന്നും മാറ്റമില്ലാത്തതെന്താണെന്ന് ചോദിച്ചാല്‍, റിമിയുടെ ആ എനര്‍ജി തന്നെ.


Click it and Unblock the Notifications