റിമി ടോമി സിനിമയില്‍ ജയറാമിന്റെ നായികയാകുന്നു

By Gokul

കൊച്ചി: ഗായികയും അവതാകരയുമായി പേരെടുത്ത റിമി ടോമി സിനിമയില്‍ നായികയാകുന്നു. നടന്‍ ജയറാം നായകനാകുന്ന തിങ്കള്‍ മുതല്‍ വെളളി വരെ എന്ന സിനിമയിലാണ് റിമി ടോമി നായികയായി അരങ്ങേറ്റം നടത്തുന്നത്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റോ ജോസഫാണ്.

സീരിയല്‍ ഭ്രമം തലയ്ക്കുപിടിച്ച പുഷ്പവല്ലി എന്ന നാട്ടിന്‍പുറത്തുകാരിയായാണ് റിമി അഭിനയിക്കുന്നത്. ഒരു സീരിയല്‍ സംവിധായകന്റെ ആരാധിക കൂടിയായ നായികയുടെ കുടുംബ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങള്‍ രസകരമായി അവതരിപ്പിക്കുകയാണ് തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന സിനിമയില്‍. സീരിയല്‍ പ്രക്ഷേപണവുമായി ബന്ധപ്പെടുത്തിയാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നതും.

rimi-tomy-jayaram

ഇതാദ്യമായല്ല റിമി ടോമി സിനിമയില്‍ അഭിനയിക്കുന്നത്. നേരത്തെ ആഷിഖ് അബു സംവിധാനം ചെയ്ത ഗൗരിയില്‍ റിമി ടോമി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ആദ്യ സിനിമയില്‍ തന്നെ തന്റെ അഭിനയ മികവ് റിമി തെളിയിച്ചിട്ടുള്ളതാണ്. അവതാരകയായി ടിവി ഷോകളില്‍ കുടുംബിനികളുടെ പ്രയങ്കരിയായ റിമി നായികയായെത്തുന്നത് സിനിമയ്ക്ക് ഗുണം ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.

അടുത്തിടെ ഒരു ഗാനമേളയുമായി ബന്ധപ്പെട്ട് റിമി ടോമി വിവാദത്തില്‍ അകപ്പെട്ടിരുന്നു. നിലമ്പൂര്‍ പാട്ടുത്സവത്തിന് ഗാനമേള അവതരിപ്പിക്കാനെത്തിയ റിമി ഒരു സ്ത്രീയെ സരിതയെന്നു വിളിച്ചതും കണ്ണു കാണാത്ത കുട്ടിയെ പാടാന്‍ അനുവദിക്കാത്തതും സോഷ്യല്‍ മീഡിയയുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X