ഇര്‍ഫാന്‍ ഖാനുമായുളള കൂടിക്കാഴ്ചയെക്കുറിച്ച് റിമി! ഇന്നും ഓര്‍ക്കുന്നു ആ ദിവസമെന്ന് നടി
ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്റെ വിടവാങ്ങല്‍ ആരാധകരില്‍ ഒന്നടങ്കം സങ്കടമുണ്ടാക്കിയിരുന്നു. വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് ചികില്‍സയില്‍ കഴിയവേയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പ്രിയ താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം എത്തിയിരുന്നു. ഗായികയും അവതാരകയുമായ റിമി ടോമി ഇര്‍ഫാന്‍ ഖാനൊപ്പമുളള പഴയ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു എത്തിയത്. നാല് വര്‍ഷം മുന്‍പുളള ഓര്‍മ്മകളാണ് റിമി ടോമി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചത്.

ചിത്രങ്ങള്‍ക്കൊപ്പം ഒരു കുറിപ്പും റിമിയുടെതായി വന്നിരുന്നു. നാല് വര്‍ഷം മുന്‍പുളള ഒരു അവാര്‍ഡ് നൈറ്റില്‍ ദുബായില്‍ വെച്ചാണ് ഇദ്ദേഹത്തെ പരിചയപ്പെടാന്‍ കഴിഞ്ഞത്. ഇന്നും ഓര്‍ക്കുന്നു. ഒരുപാട് പരിചയം ഉളള പോലെയാണ് വളരെ സ്‌നേഹത്തോടെയാണ് എന്നോട് മിണ്ടിയത്. ഇന്ത്യന്‍ സിനിമക്ക് വലിയ നഷ്ടമാണുണ്ടായത്. റിമി ടോമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കാന്‍സര്‍ ബാധിതനായി ചികില്‍സയിലായിരുന്ന ഇര്‍ഫാന്‍ ഖാന്‍ അടുത്തിടെയാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്.
അന്ന് അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ലോക് ഡൗണ്‍ സമയം ആരോഗ്യ നില വീണ്ടും വഷളാവുകയായിരുന്നു. അപ്രതീക്ഷിതമായിരുന്നു നടന്റെ വിടവാങ്ങല്‍. ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളായാണ് ഇര്‍ഫാന്‍ ഖാന്‍ അറിയപ്പെടുന്നത്. ഒരു ദേശീയ പുരസ്‌കാരം അടക്കം നിരവധി അവാര്‍ഡുകള്‍ അദ്ദേഹം തന്റെ കരിയറില്‍ നേടിയിരുന്നു.
ബോളിവുഡിലെ ഖാന്‍ ത്രയങ്ങളേക്കാള്‍ മികച്ച അഭിനയ പ്രകടനമാണ് മിക്ക സിനിമകളിലും ഇര്‍ഫാന്‍ ഖാന്‍ കാഴ്ചവെച്ചിരുന്നത്. പാന്‍ സിങ്ങ് തോമര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു ഇര്‍ഫാന്‍ ഖാന് ദേശീയ പുരസ്‌കാരം ലഭിച്ചത്. ഇന്ത്യന്‍ സിനിമകള്‍ക്ക് പുറമെ ഹോളിവുഡിലും തിളങ്ങിയിരുന്നു ഇര്‍ഫാന്‍ ഖാന്‍. ഓസ്‌കര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സ്ലംഡോഗ് മില്യണയര്‍, ലൈഫ് ഓഫ് പൈ തുടങ്ങിയ ശ്രദ്ധേയ സിനിമകളിലും ഇര്‍ഫാന്‍ വേഷമിട്ടിരുന്നു. കൂടാതെ ജൂറാസിക്ക് വേള്‍ഡ്, ദ വാരിയര്‍, ദ നേയിംസേയ്ക്ക്, ദ ഡാര്‍ജിലിംഗ് ലിമിറ്റഡ്, ന്യൂയോര്‍ക്ക് ഐ ലവ് യൂ, ആമേസിങ് സ്‌പൈഡര്‍മാന്‍, ഇന്‍ഫെര്‍ണോ തുടങ്ങിയ സിനിമകളിലും ഇര്‍ഫാന്‍ ഖാന്‍ അഭിനയിച്ചു.


Click it and Unblock the Notifications











