അന്ന് ഗീതുമോഹന്‍ദാസിന്റെ കയ്യില്‍ കടിച്ച് ഞാന്‍ കരഞ്ഞു! വെളിപ്പെടുത്തി റിമി ടോമി
ഗായികയായും അവതാരകയായുമൊക്കെ മലയാളത്തില്‍ ശ്രദ്ധേയായ താരമാണ് റിമി ടോമി. മീശമാധവന്‍ എന്ന ദിലീപ് ചിത്രത്തിലൂടെയാണ് റിമി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് നിരവധി ഹിറ്റ് ഗാനങ്ങള്‍ റിമി ടോമി മലയാളികള്‍ക്ക് സമ്മാനിച്ചിരുന്നു. ഗായിക എന്നതിലുപരി ടെലിവിഷന്‍ അവതാരകയായും നടി മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായി മാറി.
റിമി അവതാരകയായി എത്താറുളള മിക്ക പരിപാടികള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. ജയറാം നായകനായ തിങ്കല്‍ മുതല്‍ വെളളി വരെ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി നായികയായി അരങ്ങേറ്റം കുറിച്ചത്. ജയറാം ചിത്രത്തിന് പുറമെ കുഞ്ഞിരാമായണം, അഞ്ച് സുന്ദരികള്‍, എന്നാലും ശരത് തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചിരുന്നു.

റിമി ടോമിയുടെ ഒന്നും ഒന്നും മൂന്ന് പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത പരിപാടി ആണ്. അടുത്തിടെ ഷോയില്‍ വെച്ചുളള നടിയുടെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ഒരിക്കല്‍ ഫ്‌ളൈറ്റ് യാത്രയ്ക്കിടെ പേടിച്ച് കരഞ്ഞ് ഗീതു മോഹന്‍ദാസിന്റെ കയ്യില്‍ കടിച്ച കാര്യമാണ് നടി പറഞ്ഞത്.

ഇത്തവണ പരിപാടിയില്‍ അതിഥിയായി എത്തിയ നമിത പ്രമോദിനോടാണ് റിമി ഇക്കാര്യം പങ്കുവെച്ചത്. യാത്ര ചെയ്യാതെ പറ്റില്ലെന്നതുകൊണ്ട്, മറ്റൊരു രക്ഷയുമില്ലാത്തതുകൊണ്ട് ഫ്‌ളൈറ്റില്‍ കയറാറുണ്ടെന്ന് റിമി പറയുന്നു. ടേക്ക് ഓഫ് മുതല്‍ തുടങ്ങും എന്‌റെ കരച്ചില്‍. അടുത്തിരിക്കുന്നവര്‍ക്കൊക്കെ അത് കണ്ട് നാണക്കേട് തോന്നും.

ഒരിക്കല്‍ ഫ്‌ളൈറ്റ് യാത്രയ്ക്കിടെ പേടിച്ച് കരഞ്ഞ് ഗീതു മോഹന്‍ദാസിന്റെ കയ്യില്‍ കടിച്ചിട്ടുണ്ട്. അന്ന് കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു. ഗീതു ഒരുമാസം ഗര്‍ഭിണി ആയിരുന്നു. എന്റെ അടുത്ത് അനുജന്‍ റിങ്കു ആയിരുന്നു ആദ്യം, ഇടയ്ക്ക് റിങ്കുവിനെ മാറ്റി ഗീതു മോഹന്‍ദാസ് അടുത്തുവന്നിരുന്നു.

സാധാരണ ഫ്‌ളൈറ്റില്‍ അങ്ങനെ കുലുക്കം ഉണ്ടാവാറില്ല. അന്ന് പക്ഷേ പതിവില്ലാത്ത കുലുക്കം. ഞാന്‍ ശരിക്കും പേടിച്ചു. കരഞ്ഞ് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അന്ന് അനിയന്റെ കല്യാണം കൂടി കഴിഞ്ഞിട്ടില്ല. അതൊക്കെ ഓര്‍ത്തായിരുന്നു എന്റെ പേടി. എന്താ സംഭവിക്കുന്നത് എന്ന് ഞാന്‍ ഏയര്‍ഹോസ്റ്റഴ്‌സിനോട് ചോദിച്ചു കൊണ്ടിരുന്നു.

ഫ്‌ളൈറ്റ് ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ഗീതു എന്നെ വിളിച്ച് കയ്യിലെ പാട് കാണിച്ചു. ഇതെന്താണെന്ന് അറിയാമോ എന്ന് ചോദിച്ചു, എനിക്കൊന്നും മനസിലായില്ല. ഞാന്‍ പേടിച്ച് നിലവിളിച്ച സമയത്ത് കടിച്ചതാണെന്ന് ഗീതു പറഞ്ഞു. ചിരിച്ചുകൊണ്ട് നമിതയോട് ഇക്കാര്യം റിമി പറഞ്ഞു. റിമി ടോമിക്കൊപ്പം നമിത പ്രമോദും പലവട്ടം ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്. റിമി പറഞ്ഞതുകേട്ട് നമിതയും തന്റെ അനുഭവം പങ്കുവെച്ചിരുന്നു. അടുത്തിരിക്കാനൊന്നും പറ്റില്ലെന്നും നമ്മുടെ കയ്യിലൊക്കെ കടിച്ചു കളയുമെന്നാണ് റിമിയെക്കുറിച്ച് നമിത പറഞ്ഞത്.


Click it and Unblock the Notifications











