റിമി ടോമിയുടെ മുന്‍ഭര്‍ത്താവ് റോയിസിന്റെ വിവാഹനിശ്ചയം മാത്രമല്ല വിവാഹവും നടന്നു! സത്യമിങ്ങനെ

ഗായിക റിമി ടോമിയുടെ വിവാഹമോചന വാര്‍ത്ത ആരാധകര്‍ക്കിടയില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. എന്നാല്‍ ആദ്യം ഗോസിപ്പ് പോലെ പ്രചരിച്ച വാര്‍ത്ത സത്യമായിരുന്നു. കഴിഞ്ഞ ദിവസമാണ് റിമിയുടെ ഭര്‍ത്താവായിരുന്ന റോയിസ് രണ്ടാമത് വിവാഹിതനാവുകയാണെന്ന വാര്‍ത്ത പുറത്ത് വരുന്നത്. ആദ്യം എല്ലാവരും സംശയം പ്രകടിപ്പിച്ചരുന്നു.

എങ്കിലും റോയിസിന്റെ വിവാഹനിശ്ചയത്തിനുള്ള ക്ഷണക്കത്തും പ്രതിശ്രുത വധുവിനൊപ്പമുള്ള ചിത്രവും കൂടി വന്നതോടെയാണ് സത്യാവസ്ഥ പുറംലോകം അറിയുന്നത്. ക്ഷണക്കത്തില്‍ സൂചിപ്പിച്ചത് പോലെ 22 ന് വിവാഹനിശ്ചയം നടത്തിയിരുന്നു. തൃശൂരില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. എന്നാല്‍ വിവാഹനിശ്ചയം മാത്രമല്ല വിവാഹം തന്നെയാണ് അവിടെ നടന്നതെന്ന സൂചനകളാണ് പുറത്ത് വരുന്നത്. റോയിസിന്റെ ഫേസ്ബുക്ക് കുറിപ്പാണ് അത്തരമൊരു വാര്‍ത്ത സത്യമാണെന്ന് വ്യക്തമാക്കിയത്.

 റോയിസിന്റെ വിവാഹം

രാവിലെ തൃശൂരില്‍ വെച്ചായിരുന്നു റോയിസ് കിഴക്കൂടനും സോണിയും തമ്മിലുള്ള വിവാഹനിശ്ചയം. ക്രിസ്ത്യന്‍ ആചാരപ്രകാരം നടത്തിയ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നിരുന്നു. മുണ്ടും കുര്‍ത്തയുമായിരുന്നു റോയിസിന്റെ വേഷം. സെറ്റ് സാരിയായിരുന്നു സോണിയ ധരിച്ചത്. ലളിതമായിട്ടാണ് വിവാഹ നിശ്ചയ ചടങ്ങുകള്‍ നടത്തിയതെന്നായിരുന്നു ചിത്രങ്ങളില്‍ നിന്നും വ്യക്തമായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.

റോയിസിന്റെ വിവാഹം

റോയിസിന്റെ വിവാഹനിശ്ചയമാണ് നടന്നതെന്നായിരുന്നു വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ അതിനൊപ്പം തന്നെ റോയിസും സോണിയയും തമ്മിലുള്ള വിവാഹം നടന്നുവെന്നാണ് അറിയുന്നത്. ഇത് വ്യക്തമാക്കുന്ന പോസ്റ്റാണ് ഫേസ്ബുക്കിലൂടെ സൂചിപ്പിക്കുന്നത്. മരിറ്റല്‍ സ്റ്റാറ്റസ് സിംഗിള്‍ ആയിരുന്നു എങ്കില്‍ റോയിസ് ഇപ്പോള്‍ മാരീഡ് എന്നാക്കി മാറ്റിയിരിക്കുകയാണ്. വിവാഹം കഴിഞ്ഞുവെന്ന് തന്നെയായിരുന്നു ഇതിലൂടെ റോയിസ് വ്യക്തമാക്കിയത്. റോയിസിന്റെ പോസ്റ്റിന് താഴെ ആശംസകള്‍ അറിയിച്ച് നിരവധി പേര്‍ എത്തുകയാണ്.

റോയിസിന്റെ വിവാഹം

സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ സോണിയ ആണ് റോയിസിന്റെ വധു. വിവാഹത്തിന് തൊട്ട് അടുത്ത ദിവസമാണ് റോയിസിനൊപ്പം നില്‍ക്കുന്ന സോണിയയുടെ ചിത്രങ്ങള്‍ പുറത്ത് വരുന്നത്. പിന്നാലെ വിവാഹവിശേഷങ്ങള്‍ അറിയാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. രണ്ടാം വിവാഹത്തെ കുറിച്ച് റോയിസ് ഇതുവരെ ഒന്നും തുറന്ന് പറഞ്ഞിട്ടില്ല.

Recommended Video

Rimy Tomy Ex-Husband wedding | FilmiBeat Malayalam
 റോയിസിന്റെ വിവാഹം

2008 ലായിരുന്നു ഗായികയായി തിളങ്ങി നിന്നിരുന്ന റിമി ടോമിയും റോയിസ് കിഴക്കൂടനും തമ്മില്‍ വിവാഹിതരായത്. പല അഭിമുഖങ്ങളിലും റിമി ഭര്‍ത്താവിനൊപ്പം എത്തിയിരുന്നു. ഭര്‍ത്താവിനെ വാതോരാതെ സംസാരിക്കാറുള്ളതിനാല്‍ റിമിയെ പോലെ തന്നെ റോയിസും ജനപ്രീതി സ്വന്താക്കി. മാതൃക ദമ്പതികളായി ഇരുവരും ആരാധകരെ സ്വന്തമാക്കി. അതിനാല്‍ തന്നെ വിവാഹമോചന വാര്‍ത്ത വന്നപ്പോള്‍ ആര്‍ക്കും ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X