റിമി ടോമിയുടെ മുന്‍ഭര്‍ത്താവിന്റെ വിവാഹനിശ്ചയം കഴിഞ്ഞു! സോണിയ്ക്കൊപ്പം റോയിസിന്റെ ചിത്രങ്ങള്‍

നടിയും ഗായികയുമായി തിളങ്ങി നിന്ന റിമി ടോമിയുടെ വിവാഹമോചന വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. പതിനൊന്ന് വര്‍ഷം നീണ്ട ദാമ്പത്യബന്ധമാണ് 2019 ല്ഡ റിമിയും റോയിസും അവസാനിപ്പിച്ചത്. വിവാഹമോചനത്തെ കുറിച്ച് റിമി ഇനിയും കൂടുതല്‍ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാല്‍ റോയിസ് പല കാരണങ്ങളും തുറന്ന് പറഞ്ഞിരുന്നു.

Recommended Video

Rimy Tomy Ex-Husband wedding | FilmiBeat Malayalam

ഇപ്പോഴിതാ റോയിസ് രണ്ടാമതും വിവാഹിതനാവുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് റോയിസിന്റെ വിവാഹ നിശ്ചയത്തിന്റെ ക്ഷണക്കത്ത് പുറത്ത് വന്നിരുന്നു. അതില്‍ പറഞ്ഞിരുന്നത് ഫെബ്രുവരി 22 നായിരുന്നു വിവാഹനിശ്ചയം. ശേഷം വധു സോണിയയ്ക്കൊപ്പമുള്ള റോയിസിന്റെ ചിത്രങ്ങളും വീഡിയോസും സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുകയാണ്.

 റോയിസ് വിവാഹിതനാവുന്നു

ഇന്ന് രാവിലെ തൃശൂരില്‍ വെച്ചായിരുന്നു റോയിസിന്റെയും സോണിയയുടെയും വിവാഹനിശ്ചയം. ക്രിസ്ത്യന്‍ ആചാരപ്രകാരം നടത്തിയ ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നു. മുണ്ടും കുര്‍ത്തയുമായിരുന്നു റോയിസിന്റെ വേഷം. സെറ്റ് സാരിയായിരുന്നു സോണിയ ധരിച്ചത്. ലളിതമായിട്ടാണ് വിവാഹ നിശ്ചയ ചടങ്ങുകള്‍ നടത്തിയിരിക്കുന്നതെന്നാണ് അറിയുന്നത്. വിവാഹ നിശ്ചയത്തിന്റെ ക്ഷണക്കത്ത് പുറത്ത് വന്നതോടെയാണ് റോയിസ് വീണ്ടും വിവാഹിതനാവാന്‍ പോവുകയാണെന്ന വാര്‍ത്ത പുറംലോകം അറിയുന്നത്.

റോയിസ് വിവാഹിതനാവുന്നു

2008 ലായിരുന്നു റിമി ടോമിയും റോയിസ് കിഴക്കൂടനും തമ്മില്‍ വിവാഹിതരാവുന്നത്. പല പരിപാടികല്‍ും ഭര്‍ത്താവിനെ കുറിച്ച് റിമി പറഞ്ഞ ഓരോ കാര്യങ്ങളുമാണ് റോയിസിന് ജനപ്രീതി നേടി കൊടുത്തത്. റിമിയെ പോലെ തന്നെ റോയിസും സെലിബ്രിറ്റിയായിരുന്നു. അതിനാല്‍ തന്നെ തുടക്കത്തില്‍ വിവാഹമോചന വാര്‍ത്ത വന്നപ്പോള്‍ ആര്‍ക്കും വിശ്വസിക്കാനും കഴിഞ്ഞിരുന്നില്ല.

റോയിസ് വിവാഹിതനാവുന്നു

പതിനൊന്ന് വര്‍ഷത്തോളം നീണ്ട ദാമ്പത്യം കഴിഞ്ഞ വര്‍ഷത്തോടെ നിയമപരമായി തന്നെ ഇരുവരും വേര്‍പിരിഞ്ഞു. അതിന് മുന്‍പേ ഇരുവരും പിരിഞ്ഞ് തമാസിക്കുകയായിരുന്നു. റിമിയും റോയിസും പരസ്പര സമ്മതത്തോടെയാണ് വിവാഹമോചിതാരാവാന്‍ തീരുമാനം എടുത്തത്. എറണാകുളം കുടുംബ കോടതിയില്‍ നിന്നും ഇരുവരും ഇറങ്ങി വരുന്ന ചിത്രങ്ങള്‍ കണ്ടതോടെയാണ് റിമിയും റോയിസും വിവാഹമോചിതരാവുന്ന കാര്യം പുറംലോകം അറിയുന്നത്. ഇതുവരെയും പരസ്പരം ആരോപണങ്ങളൊന്നും താരദമ്പതികള്‍ നടത്തിയിരുന്നില്ല.

റോയിസ് വിവാഹിതനാവുന്നു

എന്നാല്‍ റിമിയ്ക്ക് കുടുംബ ജീവിത്തിനെക്കാള്‍ കരിയറിനോടാണ് താല്‍പര്യമെന്നും അതാണ് വേര്‍പിരിയല്‍ വരെ എത്തിയതെന്ന് റോയിസിനോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. റിമിയുമായിട്ടുള്ള ബന്ധത്തില്‍ തനിക്ക് സാമ്പത്തിക നഷ്ടം മാത്രമാണ് വന്നിട്ടുള്ളതെന്ന് റോയിസ് പറഞ്ഞതായിട്ടും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഇരുവരും വിവാഹമോചനത്തെ കുറിച്ച് പരസ്യമായി തുറന്ന് പറഞ്ഞിട്ടില്ല.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X