റോയ്സിന് കൂട്ടായി സോണിയ! മോതിരം മാറല്‍ ശനിയാഴ്ച! ക്ഷണക്കത്ത് വൈറലാവുന്നു!
വിവിധ പരിപാടികളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് റിമി ടോമി. ചാനല്‍ പരിപാടികളില്‍ നിന്നുമായിരുന്നു റിമി സിനിമയിലേക്കും എത്തിയത്. അവതാരകയായും സ്റ്റേജ് ഷോകളിലുമൊക്കെ നിറഞ്ഞുനിന്നിരുന്ന റിമി ടോമി മീശമാധവനിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. ആലാപനം മാത്രമല്ല അഭിനയവും വഴങ്ങുമെന്നും അവര്‍ ഇതിനകം തെളിയിച്ചിരുന്നു. അടുത്തിടെയായിരുന്നു റിമി ടോമിയും ഭര്‍ത്താവ് റോയ്‌സും വിവാഹമോചിതരായത്. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഇരുവരും എത്തിയിരുന്നു.
റിമി ടോമിയുടെ മുന്‍ഭര്‍ത്താവായ റോയ്‌സ് വിവാഹിതനാവാന്‍ പോവുകയാണെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വിവാഹത്തിന് മുന്നോടിയായുള്ള മോതിരമാറ്റ ചടങ്ങിന്റെ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സോണിയെയാണ് റോയ്‌സ് ജീവിതസഖിയാക്കുന്നത്. ഫെബ്രുവരി 22ന് തൃശ്ശൂരില്‍ വെച്ചാണ് ചടങ്ങുകള്‍ നടത്തുന്നതെന്നും കത്തില്‍ കുറിച്ചിട്ടുണ്ട്. 2008 ലായിരുന്നു റിമി ടോമിയും റോയ്‌സും വിവാഹിതരായത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്.

വിവാഹമോചനത്തിന് മുന്‍പ് തന്നെ ഇരുവരും പിരിഞ്ഞുതമാസിക്കുകയായിരുന്നു. പരസ്പരമുള്ള ധാരണപ്രകാരമായാണ് ഇരുവരും വിവാഹമോചിതരായത്. അന്യോന്യമുള്ള പഴിചാരലുകളോ കുറ്റപ്പെടുത്തലുകളോ ഇല്ലാതെയായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്. സ്റ്റേജ് ഷോകളും ചാനല്‍ പരിപാടികളുമൊക്കെയായി റിമി ടോമി സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമി പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്.


Click it and Unblock the Notifications