നേപ്പാളിലെ പരമ്പരാഗത നൃത്തത്തിനൊപ്പം ചുവടുവെച്ച് റിമി ടോമി! വൈറലായി നടിയുടെ ഇന്‍സ്റ്റഗ്രാം വീഡിയോ
അവതാരികയായും ഗായികയായും മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് റിമി ടോമി. റിമി ടോമിയുടെതായി പുറത്തിറങ്ങാറുളള ഗാനങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യത സിനിമാ പ്രേമികള്‍ നല്‍കാറുണ്ട്. നടിയുടെതായി സംപ്രേക്ഷണം ചെയ്യാറുളള ടെലിവിഷന്‍ പരിപാടികള്‍ക്കും പ്രേക്ഷക സ്വീകാര്യത ലഭിക്കാറുണ്ട്. മീശമാധവന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു താരം മലയാളത്തില്‍ തുടക്കം കുറിച്ചത്.
പിന്നീട് നിരവധി ശ്രദ്ധേയ സിനിമകളില്‍ റിമി പാട്ടുകള്‍ പാടിയിരുന്നു. അടുത്തിടെയായിരുന്നു നടി വിവാഹമോചനം നേടിയിരുന്നത്. പതിനൊന്ന് വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ചുകൊണ്ടായിരുന്നു നടിയുടെ തീരുമാനം. ശേഷം വിനോദ യാത്രകളുമായി തിരക്കിലാണ് റിമി ടോമി. റിമിയുടെതായി പുറത്തിറങ്ങിയ പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോ സോഷ്യല്‍ മീഡിയിയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

വിവാഹ ബന്ധം
മെയ് മാസമായിരുന്നു റോയ്‌സ് കിഴക്കൂടനുമായുളള വിവാഹ ബന്ധം ഔദ്യോഗികമായി വേര്‍പ്പെടുത്തിയത്. 2008ല്‍ ആയിരുന്നു റിമി ടോമിയും റോയ്‌സുമായുളള വിവാഹം നടന്നിരുന്നത്. മീശമാധവനിലെ ആദ്യ ഗാനമായിരുന്നു നടിയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നത്. തുടര്‍ന്ന് നിരവധി ടെലിവിഷന്‍ പരിപാടികളിലൂടെയും ഗാന മേളകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ റിമി ടോമിക്ക് സാധിച്ചിരുന്നു.

വിവാഹ മോചനശേഷം
വിവാഹ മോചനശേഷം നേപ്പാളിലേക്കാണ് വിനോദ യാത്രയ്ക്കായി റിമി ടോമി പോയത്. നേപ്പാളിന്റെ മനോഹര ദൃശ്യങ്ങള്‍ ആസ്വദിച്ചുകൊണ്ടുളള ദൃശ്യങ്ങളും ചിത്രങ്ങളുമെല്ലാം നടി പങ്കുവെച്ചിരുന്നു. സ്റ്റേജ് ഷോകളിലും മറ്റുമെല്ലാം പാട്ടിനൊപ്പം നൃത്തവും ചെയ്യാറുളള റിമിയുടെ വീഡിയോ വൈറലാവാറുണ്ട്. ഇത്തരത്തില്‍ ഒരു വീഡിയോ ആണ് റിമി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പുതിയതായി പങ്കുവെച്ചിരിക്കുന്നത്.

നേപ്പാള്‍ സന്ദര്‍ശനത്തിനിടെ
നേപ്പാള്‍ സന്ദര്‍ശനത്തിനിടെ പരമ്പരാഗത നൃത്തത്തിന് താളം തെറ്റാതെ ചുവടു വെയ്ക്കുകയാണ് റിമി. നൃത്തം നന്നായി അറിയാവുന്നവര്‍ക്കൊപ്പം കട്ടയ്ക്ക് പിടിച്ചുനില്‍ക്കുന്നുമുണ്ട് താരം. കഴിഞ്ഞ ദിവസമായിരുന്നു റിമി ടോമി ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നത്. നേരത്തെ യാത്രയ്ക്കിടെ സഹോദരനൊപ്പമുളള ചിത്രങ്ങളും റിമി ടോമി പങ്കുവെച്ചിരുന്നു. നേപ്പാളിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുളള ചിത്രങ്ങളായിരുന്നു നടി മുന്‍പ് പങ്കുവെച്ചിരുന്നത്.

ഒന്നും ഒന്നും മൂന്ന് പരിപാടിയില്‍
നിലവില്‍ മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് പരിപാടിയില്‍ അവതാരികയായും എഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സില്‍ ജഡ്ജായും നടി എത്താറുണ്ട്. തിങ്കള്‍ മുതല്‍ വെളളി വരെ എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയായിരുന്നു നടി സിനിമയിലും തുടക്കം കുറിച്ചത്. ചിത്രത്തില്‍ ജയറാമിന്റെ ഭാര്യയുടെ വേഷത്തിലാണ് നടി എത്തിയിരുന്നത്. എറ്റവുമാടുവിലായി ബാലചന്ദ്ര മേനോന്റെ എന്നാലും ശരത് എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും റിമി അഭിനയിച്ചിരുന്നു.
റിമിയുടെ വീഡിയോ


Click it and Unblock the Notifications