ആടിപ്പാടി റിമിയും റോയ്‌സും കാശ്മീരില്‍, സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറല്‍, കാണൂ!
ഗായികയും അഭിനേത്രിയും അവതാരകയുമായി പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന റിമി ടോമിയുടെ കാശ്മീര്‍ യാത്രയിലെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഭര്‍ത്താവ് റോയ്‌സിനും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
ചുറുചുറുക്കുള്ള പ്രകൃതവും സംസാരവുമായി ആരാധക മനസ്സില്‍ ഇടം നേടിയ റിമി ടോമിക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. മിനിസ്‌ക്രീനില്‍ വിവിധ പരിപാടികളിലായി കൃത്യമായ സാന്നിധ്യം താരം അറിയിക്കുന്നുണ്ട്. താരങ്ങളും അണിയറപ്രവര്‍ത്തകരും അതിഥിയായി എത്തുന്ന പതിവ് പരിപാടി വിജയകരമായി മുന്നേറുകയാണ്. അതിനിടയിലാണ് താരത്തിന്റെ കാശ്മീര്‍ യാത്രയ്ക്കിടയിലെ ചിത്രങ്ങള്‍ പുറത്തുവന്നത്.

റിമി ടോമിയുടെ കാശ്മീര്‍ യാത്ര
ഭര്‍ത്താവ് റോയ്‌സിനും സുഹൃത്തുക്കള്‍ക്കൊപ്പവും നടത്തിയ കാശ്മീര്‍ യാത്രയ്ക്കിടയിലെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അവതാരകയായി മികച്ച സ്വീകാര്യത
സ്‌റ്റേജ് ഷോകള്‍ പോപ്പുലറാവുന്നതിന് മുന്‍പേ തന്നെ റിമി ടോമി അവതാരകയായി നിറഞ്ഞു നിന്നിരുന്നു. വിവിധ ചാനലുകളിലായി പരിപാടി അവതരിപ്പിച്ചിരുന്ന റിമി വളരെ പെട്ടെന്നാണ് പ്രേക്ഷക മനസ്സില്‍ ഇടം നേടിയത്.

തന്റേതായ ശൈലി
തന്റേതായ അവതരണ ശൈലിയുമായെത്തിയ റിമിയെ വളരെ പെട്ടെന്നാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ സ്വീകരിച്ചത്. നിര്‍ത്താതെയുള്ള സംസാരവുമായി തന്റേതായ ശൈലിയുമായാണ് ഈ അവതാരകയെത്തിയത്.

ഗായികയെന്ന നിലയില്‍
ലാല്‍ജോസ് സംവിധാനം ചെയ്ത മീശമാധവിനെ ചിങ്ങമാസം എന്ന പാട്ടിലൂടെയാണ് റിമി ടോമി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ഈ ഗാനത്തിന് ശേഷം പിന്നീട് ഈ ഗായികയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നതാണ് വാസ്തവം.

വിധികര്‍ത്താവിന്റെ വേഷത്തിലും
സംഗീതവുമായി ബന്ധപ്പെട്ട പരിപാടികളില്‍ മാത്രമല്ല ഹാസ്യത്തിന്റെ മേമ്പോടി ചേര്‍ത്തൊരുക്കുന്ന പരിപാടിയിലും വിധികര്‍ത്താവായി റിമി എത്തുന്നുണ്ട്.

അഭിനയത്തിലും കഴിവ് തെളിയിച്ചു
ആലാപനവും അവതരണവുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടയിലാണ് റിമി സിനിമയില്‍ അഭിനയിച്ചത്. ജയറാം നായകനായെത്തിയ തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചത്.

വിവാദങ്ങള്‍ വിടാതെ പിന്തുടരുന്നു
നോണ്‍ സ്‌റ്റോപ് സംസാരത്തിന്‍രെ പേരില്‍ ഏറെ പഴി കേട്ടിട്ടുണ്ട് റിമി. അത് മാത്രമല്ല വെല്ലുവിളി ഉയര്‍ത്തിയ മറ്റ് വിവാദങ്ങളിലും താരത്തിന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കപ്പെട്ടിരുന്നു.

അഭിനയിക്കാന്‍ പ്രചോദനമേകിയത്
മെഗാസ്റ്റാറിന്‍രെ പിന്തുണയോടെയാണ് താന്‍ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയതെന്ന് റിമി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇടയ്ക്ക് അനുഭവിക്കുന്ന ടെന്‍ഷനെക്കുറിച്ച് അദ്ദേഹത്തെ അറിയിച്ചപ്പോള്‍ കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു.


Click it and Unblock the Notifications