Just In
- 7 min ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 32 min ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
- 46 min ago
കുഞ്ഞുങ്ങൾക്കൊപ്പം പാട്ടും പാടി പേളി മാണി, വീഡിയോ പങ്കുവെച്ച ശ്രീനീഷ്
- 2 hrs ago
ചലച്ചിത്ര നടന് ഉണ്ണികൃഷ്ണന് നമ്പൂതിരി അന്തരിച്ചു
Don't Miss!
- News
നഷ്ടമായത് എന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം നിന്ന കലാകാരനെ: എ വിജയരാഘവൻ
- Sports
IPL 2021: ഒഴിവാക്കിയത് അഞ്ചു പേരെ മാത്രം, സര്‍പ്രൈസുകളില്ല- ഹൈദരാബാദ് ടീം നോക്കാം
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബിഗ് ബോസില്‍ മത്സരിക്കാന്‍ റിമി ടോമിയും? മറുപടിയുമായി താരം, ആരാധകരുടെ അപേക്ഷ ഇങ്ങനെ
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് കാഴ്ചയുടെ വിരുന്നുമായി ബിഗ് ബോസ് വീണ്ടുമെത്തുകയാണ്. ടൊവിനോ തോമസമായിരുന്നു സീസണ്‍ 3യെക്കുറിച്ച് പറഞ്ഞ് ആദ്യമെത്തിയത്. ഇതിന് പിന്നാലെയായാണ് മോഹന്‍ലാലും ബിഗ് ബോസ് വിശേഷം പങ്കുവെച്ച് എത്തിയത്. വൈകാതെ തന്നെ ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുമെന്നായിരുന്നു താരം പറഞ്ഞത്. ഇത്തവണയും അവതാരകനായെത്തുന്നത് മോഹന്‍ലാലാണെന്നറിഞ്ഞതോടെ ആരാധകര്‍ സന്തോഷത്തിലാണ്.
ആരൊക്കെയായിരിക്കും ഇത്തവണ മത്സരിക്കുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇവരെയൊക്കെ പരിപാടിയില്‍ കാണാനായി ആഗ്രഹിക്കുന്നുണ്ടെന്നറിയിച്ചായിരുന്നു ഒരുവിഭാഗമെത്തിയത്. സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥികളും തങ്ങളുടെ അഭിപ്രായം പറഞ്ഞെത്തിയിരുന്നു.
മായാ വിശ്വനാഥ്, നടൻ മനോജ് കുമാർ,മൂപ്പൻ വ്‌ളോഗർ ശരത് പരമേശ്വരൻ, മല്ലു ടോക്‌സ് ഫെയിം രേവതി ഇവരുണ്ടായാല്‍ നല്ലതെന്നായിരുന്നു രജിത് കുമാര്‍ അഭിപ്രായപ്പെട്ടത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ പ്രതികരണത്തിനിടയിലായിരുന്നു താരങ്ങളെല്ലാം അഭിപ്രായം പങ്കുവെച്ചത്.
വ്‌ളോഗർ അർജുനും വിക്കി തഗ്ഗും വിവേക് പൂന്തിയിൽ ബാലചന്ദ്രനും വേണമെന്നായിരുന്നു ഫുക്രു പറഞ്ഞത്. നടൻ മനോജ് കുമാറും ഭാര്യ ബീന ആന്റണിയും വേണമെന്നായിരുന്നു രേഷ്മ പറഞ്ഞത്. മനോജ് കുമാറും ജയശങ്കറും ഉണ്ടാകണമെന്നായിരുന്നു ആര്യ അഭിപ്രായപ്പെട്ടത്. പവന്‍ ജിനോ തോമസും ഇതേക്കുറിച്ച് പറഞ്ഞെത്തിയിരുന്നു. സന്തോഷ് പണ്ഡിറ്റ്, പിസി ജോർജ്, ബോബി ചെമ്മണ്ണൂർ എന്നിവരുണ്ടായാല്‍ നല്ലതാണെന്നായിരുന്നു പവന്‍ അഭിപ്രായപ്പെട്ടത്. താന്‍ ബിഗ് ബോസില്‍ മത്സരിക്കുന്നില്ലെന്ന് അറിയിച്ച് ബോബി ചെമ്മണൂര്‍ എത്തിയിരുന്നു.
ബിഗ് ബോസ് സീസണ്‍ 3ല്‍ റിമി ടോമിയും ഉണ്ടാവുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് റിമി പ്രതികരിച്ചത് ഇങ്ങനെയാണ്. എന്തിനാണ് ഈ ആളുകൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്. ഒരുപാട് ആളുകൾ ചോദിക്കുന്നു ബിഗ് ബോസിൽ ഉണ്ടാകുമോ എന്ന്. ഇല്ല എന്ന് ഇവിടെ പറഞ്ഞാൽ കാര്യം കഴിഞ്ഞല്ലോ. വ്യാജവാർത്തകൾ തരണം ചെയ്യാൻ ഇതേ ഇപ്പോൾ വഴി ഉള്ളൂയെന്നുമായിരുന്നു താരം കുറിച്ചത്. റിമി ബിഗ് ബോസിൽ പോകരുതെന്നും ഉള്ള ബഹുമാനം കുറയുമെന്നുമായിരുന്നു ചിലര്‍ പറഞ്ഞത്.