ഷാരൂഖ് പൊലീസുകാരിയെ പൊക്കിയത് വിവാദമാക്കേണ്ട:റിമി ടോമി
കൊച്ചി: ഷാരൂഖ് ഖാന്‍ ബംഗാളില്‍ പൊലീസുകാരിയെ എടുത്തുയര്‍ത്തിയ സംഭവം വിവാദമാക്കേണ്ടെന്ന ഗായിക റിമി ടോമി. ഇത്തരം സംഭവങ്ങള്‍ വിവാദമാക്കേണ്ടെന്നും പൊക്കിയത് പൊലീസുകാരിയെ ആയതിനാലണ് ഈ പ്രശ്‌നങ്ങളെന്നും റിമി ടോമി.
കഴിഞ്ഞ ദിവസം പത്രം വായിച്ചപ്പോഴാണ് ഷാരൂഖ് ഖാന്‍ പൊലീസുകാരിയെ എടുത്തുയര്‍ത്തിയത് വിവാദമായതെന്ന് താന്‍ അറിഞ്ഞതെന്നും റിമി ടോമി. മനോരമ ഓണ്‍ലാനോടാണ് റിമി ടോമി ഇക്കാര്യം പറഞ്ഞത്. രണ്ട് വര്‍ഷം മുന്‍പ് ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന്റെ പരിപാടിയിയ്ക്കിടെ വേദിയില്‍ റിമി ടോമിയെ ഷാരൂഖ് ഖാന്‍ എടുത്തുയര്‍ത്തിയത് വാര്‍ത്തയായിരുന്നു.

പൊലീസുകാരുടെ പരിപാടിയിലാണ് ഷാരൂഖ് പങ്കെടുത്തതെന്നും. അതിനാല്‍ തന്നെ യൂണിഫോമില്‍ പൊലീസുകാരിയെ എടുത്തുയര്‍ത്തിയതില്‍ എന്തിനാണ് വിവാദമുണ്ടാക്കുന്നതെന്നും റിമി ഠോമി. മലയാളിയെ അല്ല ഷാരൂഖ് പൊക്കിയത് അതിനാല്‍ തന്റെ റെക്കോര്‍ഡ് തകരുമില്ലെന്നും റിമി. ഷാരൂഖ് ആരെ എടുത്തുയര്‍ത്തിയാലും തനിയ്ക്ക് വിഷമമില്ലെന്നും റിമി ടോമി.


Click it and Unblock the Notifications











