മ്യൂസിക് ആല്‍ബം എന്ന സ്വപ്‌നവുമായി റിമി ടോമി
ഗായിക റിമി ടോമി എന്നു കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും ആവേശമാണ്. എവിടെയെങ്കിലും ഒരു പരിപാടി നടക്കുന്നുണ്ടെങ്കില്‍ റിമി ഉണ്ടെന്ന് കേട്ടാല്‍ എല്ലാവരും പറയും പരിപാടി തകര്‍ക്കും. ഒരു കൊച്ചു കാന്താരി എന്നു വേണമെങ്കില്‍ പറയാം. ഗായിക എന്നതിലപ്പുറം റിമി ഇന്ന് തിളങ്ങി നില്‍ക്കുന്നത് ഒരു അവതാരക ആയിട്ടാണ്. റിമി ടോമിയുടെ കുടു കുടാ ചിരിപ്പിക്കുന്ന സംസാരം തന്നെയാണ് മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടി ജനശ്രദ്ധ ആകര്‍ഷിച്ചത്.
ഒരു മെഗാ ഷോ അവതരണത്തിനു പോലും റിമിയെ ആണ് അണിയറ പ്രവര്‍ത്തകര്‍ വിളിക്കുന്നത്. പാട്ടുകളും അവതരണവും കൊണ്ട് റിമി സന്തോഷവതിയാണ്. എന്നാല്‍ ഈ തടിച്ചിപാറുവിന് ഒരു ആഗ്രഹമുണ്ട്. ഒരു മ്യൂസിക് ആല്‍ബമാണ് റിമി ടോമിയുടെ സ്വപ്നം. പ്രിയദര്‍ശന്റെ പുതിയ ചിത്രമായ ആമയും മുയലിലേയും ഗാനമാണ് റിമിയുടെ പുറത്തിറങ്ങാന്‍ ഇരിക്കുന്ന ഗാനം.

മീശമാധവനിലെ ചിങ്ങമാസം വന്നു ചേര്‍ന്നാല്‍.. എന്നു തുടങ്ങുന്ന ഗാനത്തിലൂടെയായിരുന്നു റിമിയുടെ ശബ്ദം എല്ലാവരെയും ആകര്‍ഷിച്ചത്. പെട്ടെന്നായിരുന്നു റിമി മലയാളികള്‍ക്ക് പ്രിയപ്പെട്ടവളായത്. ഈ പാലായിക്കാരി ഇപ്പോള്‍ വീട്ടമ്മമാരുടെ ചിരിക്കുടക്കയാണ്.
ഒരു ന്യൂസ്‌പേപ്പര്‍ ഇന്റര്‍വ്യൂയിലാണ് റിമി തനിക്ക് മ്യൂസിക് ആല്‍ബം പുറത്തിറക്കണം എന്ന സ്വപ്‌നത്തെക്കുറിച്ച് പറഞ്ഞത്. സ്റ്റേജില്‍ ആടി പാടി അരങ്ങു തകര്‍ക്കുന്ന ഈ താരത്തിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകട്ടെ എന്നു പ്രാര്‍ത്ഥിക്കാം.


Click it and Unblock the Notifications