ഈ ഗാനം റിമിയ്ക്ക് സ്പെഷ്യലാണെന്ന് അവതാരക!! മുക്തയുടെ പാട്ടിനെ കുറിച്ച് പുഞ്ചിരിയോടെ റിമി പറഞ്ഞത്..
ഒരു സിനിമ മതി ചില താരങ്ങൾ എന്നെന്നും പ്രേക്ഷകരുടെ മനസ്സിൽ മായതെ നിൽക്കും. അത്തരത്തിൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് നടി മുക്ത. 2007 ൽ പുറത്തിറങ്ങിയ വിശാൽ നായകനായ താമര ഭരണി എന്ന തമിഴ് ചിത്രം മുക്തയെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയത്തിൽ അടുപ്പിക്കുകയായിരുന്നു. സിനിമ പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും മുക്തയെ കുറിച്ച് സംസാരിച്ചാൽ താമര ഭരണി എന്ന ചിത്രവും സംസാര വിഷയമാകാറുണ്ട്.
ചിത്രം പോലെ പ്രേക്ഷകരുടെ ഇടയിൽ തരംഗം സൃഷ്ടിച്ച ഗാനമായിരുന്നു താമര ഭരണിയിലെ കറുപ്പാന കയ്യാലെ എന്നെ പുടിച്ചാൽ എന്ന് തുടങ്ങുന്ന ഗാനം. വിശാലും മക്തയും ആടി തിമിർത്ത ഗാനം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ഒരു ഓളം സൃഷ്ടിക്കുന്നുണ്ട്. ദിനം പ്രതി നിരവധി പുതിയ ഗാനങ്ങൾ പുറത്തു വരുന്ന ഈ കാലത്ത് കറുപ്പന കയ്യാല എന്ന ഗാനം പ്രേക്ഷകരുടെ ഹിറ്റ് ലിസ്റ്റിൽ തന്നെയുണ്ട്. ഇപ്പോഴിത മുക്ത പെർഫോം ചെയ്ത ഈ അടിപ്പൊടി ഗാനത്തെ കുറിച്ച് റിമി ടോമി പറയുന്നത് ഇങ്ങനെ. മഴവില്ല് മനോരമ അവതരിപ്പിക്കുന്ന പാടാം നമുക്ക് പാടാം എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു റിമി തന്റെ അഭിപ്രായം പറഞ്ഞത്.

റിമിയ്ക്ക് വേണ്ടപ്പെട്ട പാട്ട്
മഴവില്ല് മനോരമ അവതരിപ്പിക്കുന്ന പാടം നമുക്ക് പാടാം എന്ന റിയാലിറ്റി ഷോയിലായിരുന്നു മത്സരാർഥികൾ ഈ ഗാനം പാടിയത്. മത്സരാർഥികളുടെ ആലാപനത്തിനു ശേഷം വിധി കർത്താവായ റിമി ടോമിയോടാണ് ആദ്യം ഗാനത്തിനെ കുറിച്ചുളള അഭിപ്രായം ചോദിച്ചത്. റിമിയ്ക്ക് വളരെ വേണ്ടപ്പെട്ട ഗാനമാണിത്, നാത്തൂൻ മുക്തയാണ് ഈ പാട്ടിൽ പെർഫോം ചെയ്തിരിക്കുന്നതെന്ന് അവതാരക അശ്വതി പറയുന്നുണ്ട്. അതുകൊണ്ട് റിമി തന്നെയാണ് പാട്ടിനെ ആദ്യം വിലയിരുത്തേണ്ടതെന്നും അവതാരക അശ്വതി പറയുന്നു.

റിമിയുടെ മറുപടി
അവതാരകയുടെ ചോദ്യത്തിന് പുഞ്ചിരിയോടെയാണ് റിമി മറുപടി നൽകിയത്. അത് ഇത്ര ഓർമയായി വച്ചിരിക്കുകയാണില്ലേ... എന്ന് അശ്വതിയെ ട്രോളിയിട്ടാണ് ഈ ഗാനത്തിന് കുറിച്ച് റിമി പറഞ്ഞത്. ശരിയാണ് എത്രകാലം കഴിഞ്ഞാലും ഈ ഗാനം മറക്കാനാകില്ല. ഏത് സ്റ്റേജ് ഷോയിലും അവാർഡ് നൈറ്റിലും ഈ ഗാനം ഉണ്ടാകുമല്ലോ. അതുകൊണ്ടാണിപ്പോഴും ഈ ഗാനം കേട്ടപ്പോൾ പ്രേക്ഷകർ ചാടി എഴുന്നേറ്റ് ഡാൻസ് ചെയ്യുന്നത് റിമി ടോമി പറഞ്ഞു.

മികച്ച ഗാനങ്ങൾ
ഹരി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങൾക്കും മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചിരുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ചിത്രത്തിലെ റൊമാന്റിക് ഗാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. 2007 ൽ പൊങ്കൽ റിലീസായി എത്തിയ ചിത്രം 100 ദിവസ തീയറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു. വിജയ്, അജിത് ചിത്രങ്ങളോടൊപ്പമാണ് താമരഭരണിയു പ്രദർശനത്തിന് എത്തിയത്. എന്നാൽ മികച്ച വിജയം നേടാൻ ചിത്രത്തിനായി.

മുക്തയുടെ തലവര മാറി
2005 മുതൽ സിനിമയിൽ ചുവട് ഉറപ്പിച്ച മുക്തയുടെ കരിയർ മാറ്റിമറിച്ച ചിത്രമായിരുന്നു താമരഭരണി. ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിന്നിരുന്ന താരത്തിന്റെ കരിയർ ഹിറ്റായിരുന്നു താമരഭരണി. ചിത്രത്തിന ശേഷം മികച്ച ചിത്രങ്ങൾ മുക്തയെ തേടിയെത്തിയിരുന്നു. വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണ് മുക്ത. റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്ത വിവാഹം കഴിച്ചിരിക്കുന്നത്. ഇവർക്ക് ഒരു മകളുണ്ട്.


Click it and Unblock the Notifications











