റിമി ടോമിയുടെ 'വാതില്‍ക്കല് വെളളരി പ്രാവ്' വേര്‍ഷന്‍ ഏറ്റെടുത്ത് ആരാധകര്‍! വൈറല്‍ വീഡിയോ

By Prashant V R

ഒടിടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്ത് അടുത്തിടെ തരംഗമായ ചിത്രമാണ് സൂഫിയും സുജാതയും. നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജയസൂര്യ, ദേവ് മോഹന്‍, അദിഥി റാവു ഹൈദരി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. സൂഫിയുടെയും സുജാതയുടെയും പ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഫൈഡ്രേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച ചിത്രം കൂടിയായിരുന്നു സൂഫിയും സുജാതയും. എം ജയചന്ദ്രന്‍ ഒരുക്കിയ ചിത്രത്തിലെ മനോഹര ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു.

rimitomy

കൂട്ടത്തില്‍ വാതില്‍ക്കല് വെളളരിപ്രാവ് ന്നെ് തുടങ്ങുന്ന ഗാനമാണ് കൂടുതല്‍ തരംഗമായി മാറിയിരുന്നത്. എം ജയചന്ദ്രന്റെ സംഗീതത്തില്‍ അര്‍ജുന്‍ കൃഷ്ണ, നിത്യാ മാമ്മന്‍, സിയ ഉള്‍ ഹഖ് തുടങ്ങിയവര്‍ ചേര്‍ന്നായിരുന്നു ഗാനം ആലപിച്ചത്. ബികെ ഹരിനാരായണനാണ് വരികള്‍ എഴുതിയത്. ഈ പാട്ട് പാടി ഗായിക റിമി ടോമി പങ്കുവെച്ച വീഡിയോയും വൈറലായിരുന്നു. ഗാനത്തിന്റെ ചെറിയ ഭാഗം മാത്രമാണ് റിമി പാടിയിരിക്കുന്നത്. വരികള്‍ ഫോണില്‍ നോക്കി കൈയ്യില്‍ മൈക്ക് പിടിച്ച് സോഫയില്‍ ഇരുന്നാണ് റിമി പാട്ട് പാടുന്നത്.

Recommended Video

Dev Mohan Exclusive Interview | Sufiyum Sujatayum | Filmibeat Malayalam

ഇതിനോടകം നിരവധി പേരാണ് റിമി ടോമിയുടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്. അതേസമയം പാട്ട് മുഴുന്‍ പാടി പോസ്റ്റ് ചെയ്യണമെന്നാണ് ആരാധകര്‍ റിമി ടോമിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഗാനത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെയെല്ലാം അഭിനന്ദിച്ചുകൊണ്ടാണ് റിമി ടോമി ഈ വിഡിയോ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിത്യാ മാമെന്‍ വളരെ മികച്ച രീതിയിലാണ് ഈ ഗാനം ആലപിച്ചതെന്നും, ഹരിനാരായണന്റെ വരികള്‍ ഏറെ ഹൃദയ സ്പര്‍ശിയാണെന്നും,എം ജയചന്ദ്രന്റെ സംഗീതം അതിമധുരമെന്നും റിമി ടോമി കുറിച്ചു.

ജൂലായ് മൂന്നിനാണ് സൂഫിയും സുജാതയും ആമസോണ്‍ പ്രൈം വഴി ലോകമെമ്പാടുമുളള പ്രേക്ഷകരിലേക്ക് എത്തിയത്. തിയ്യേറ്റര്‍ റിലീസ് ഇല്ലാതെ ഒടിടി പ്ലാറ്റ്‌ഫോം വഴി എത്തിയ ആദ്യ ചിത്രമായി മാറിയിരുന്നു സൂഫിയും സുജാതയും. സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയ താരങ്ങളെല്ലാം തന്നെയും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ചിത്രത്തില്‍ സൂഫിയായി അഭിനയിച്ച ദേവ് മോഹന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു സൂഫിയും സുജാതയും.

വീഡിയോ

Read more about: rimi tomy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X