'ഒരേ വര്‍ഷം ഫീല്‍ഡില്‍ വന്നവര്‍,എറ്റവുമധികം സ്റ്റേജുകളില്‍ ഒന്നിച്ച ഗായികമാര്‍ ഞങ്ങളാവും
ഗായികയായും അവതാരകയായുമൊക്കെ മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് റിമി ടോമി. റിമിയുടെതായി വന്ന പരിപാടികള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. മീശമാധവന്‍ എന്ന ചിത്രത്തിലൂടെയാണ് നടി പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലെ ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന റിമിയുടെ പാട്ട് വലിയ രീതിയില്‍ തരംഗമായിരുന്നു. മീശമാധവന് ശേഷവും റിമി ടോമിയുടെ നിരവധി ഗാനങ്ങള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു.
ഗായികയ്ക്ക് പുറമെ അവതാരകയായും നടിയായുമൊക്കെ റിമി തിളങ്ങിയിരുന്നു. കൂടാതെ ടിവി റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായും റിമി ടോമി എത്തിയിരുന്നു. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് റിമി ടോമി. നടിയുടെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുളളത്.

അതേസമയം റിമിയുടെതായി പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണ അടുത്ത സുഹൃത്തും ഗായികയുമായ ജ്യോല്‍സനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുളള നടിയുടെ കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്. ഒരേ വര്‍ഷം സിനിമാരംഗത്ത് എത്തിയ ഗായികമാരാണ് റിമിയും ജ്യോല്‍സനയും. 2002ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലെ സുഖമാണീ നിലാവ് എന്ന പാട്ട് പാടിയാണ് ജ്യോല്‍സന ശ്രദ്ധേയയായത്.

അതേവര്‍ഷം തന്നെയാണ് റിമി ആദ്യമായി പാട്ട് പാടിയ മീശമാധവനും പുറത്തിറങ്ങിയത്. അതേസമയം ജ്യോല്‍സനയ്ക്ക് ആശംസകള്‍ അറിയിച്ചതിനൊപ്പം 18വര്‍ഷത്തെ തങ്ങളുടെ സൗഹൃദം കൂടി ഓര്‍ക്കുകയാണ് റിമി ടോമി. "പ്രിയപ്പെട്ട ജോ ബേബി, ജന്മദിനാശംസകള്‍, 18 വര്‍ഷത്തെ സൗഹൃദം, ഒരേവര്‍ഷം ഫീല്‍ഡില്‍ വന്നവര്‍.
Recommended Video

എറ്റവും കൂടുതല്‍ സ്റ്റേജ് ഷോകളില്‍ ഒന്നിച്ചുപാടിയ ഗായികമാര്‍ ഒകെ ഞങ്ങളാകും. അത് സൂപ്പര്‍ 4ല്‍ വരെ എത്തിനില്‍ക്കുന്നു. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ പ്രിയപ്പെട്ടവളെ. ഒരുപാട് പാട്ടുകള്‍ പാടാനാകട്ടെ. എന്നാണ് ജ്യോല്‍സനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് റിമി ടോമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

റിമിയുടെ പോസ്റ്റിന് പിന്നാലെ ആശംസകള്‍ക്ക് നന്ദി പറഞ്ഞ് ജ്യോല്‍സനയും എത്തിയിരുന്നു. "ഒരുപാട് നന്ദി ചക്കരേ. സത്യം എത്രകാലത്തെ സൗഹൃദം അല്ലേ. ഓര്‍മ്മകളും അതുപോലെ. ദൈവം നിന്നെയും അനുഗ്രഹിക്കട്ടെ. ഉമ്മ. ജ്യോല്‍സന കുറിച്ചു. റിമി ടോമിക്കൊപ്പം ഗായകന്‍ വിധുപ്രതാപും പ്രിയ സുഹൃത്തിന് ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു. ജ്യോത്സന മകനൊപ്പം വിമാനത്തിലിരിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു വിധുവിന്‌റെ ആശംസ. ഫ്‌ളൈറ്റിനെ പറ്റി താത്വികമായ അവലോകനം നടത്തുന്ന കിട്ടൂന്റമ്മ്ക്ക് പിറന്നാളാശംകള്‍ എന്നായിരുന്നു ജ്യോല്‍സനയ്ക്ക് ആശംസകള്‍ നേര്‍ന്ന് വിധുപ്രതാപ് കുറിച്ചത്.


Click it and Unblock the Notifications