വായ പോയ കോടാലി പോലെ എല്ലാം വിളിച്ച് പറഞ്ഞത് ഞാന്‍ തന്നെയാണ്! തന്നെ പറ്റി വന്ന വാര്‍ത്തയെ പറ്റി റിമി ടോമി

ഗായിക, അവതാരക, അഭിനേത്രി, എന്നിങ്ങനെ പല റോളുകളിലും നിറഞ്ഞ് നില്‍ക്കുന്ന താരമാണ് റിമി ടോമി. ചെറിയ പ്രായത്തിലെ പാട്ടുകാരിയായി കരിയര്‍ ആരംഭിച്ച റിമി ഒത്തിരി ആരാധകരെ സ്വന്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ റിമിയെ കുറിച്ചുള്ള ചെറിയ കാര്യങ്ങള്‍ പോലും വലിയ വാര്‍ത്തകളായിട്ടാണ് മാറാറുള്ളത്.

അടുത്തിടെ തനിക്ക് സംഭവിച്ച ഒരു അബദ്ധത്തെ പറ്റി റിമി തുറന്ന് പറഞ്ഞിരുന്നു. തന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ തമാശയ്ക്ക് എടുത്ത് ഉയര്‍ത്തിയതോടെ കൈയ്ക്ക് പണി കിട്ടിയെന്നായിരുന്നു താരം പറഞ്ഞത്. ചെറിയ രീതിയില്‍ ഉളുക്കി പോയത് ഗൗനിക്കാതെ ഇരുന്നതോടെ പ്രശ്‌നം കൂടുതലായെന്നും അതിന് വേണ്ടി ആശുപത്രിയില്‍ പോയി കാണിക്കേണ്ടതായി വന്നുവെന്നും റിമി പറഞ്ഞിരുന്നു.

rimi-tomy

ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് തനിക്കുണ്ടായ അവസ്ഥയെ പറ്റി ഗായിക വെളിപ്പെടുത്തിയത്. കൈ അനക്കാന്‍ പോലും പറ്റാത്ത അവസ്ഥയായെന്നൊക്കെ റിമി പറഞ്ഞതോടെ ഇത് വലിയ വാര്‍ത്തയായി. റിമിയ്ക്ക് എന്തുപറ്റിയെന്ന് ചോദിച്ച് ആളുകള്‍ വിളിക്കാന്‍ തുടങ്ങിയതോടെ ഈ വിഷയത്തിലൊരു ക്ലാരിറ്റിയുമായി വന്നിരിക്കുകയാണ് ഗായികയിപ്പോള്‍.

'റിമിയ്ക്ക് എന്താണ് പറ്റിയത്, കൈ വയ്യാതെ ആശുപത്രിയിലാണ്, ആസ്റ്റര്‍ മെഡിസിറ്റിയിലാണ് എന്നിങ്ങനെ പലരും ചോദിക്കാന്‍ തുടങ്ങി. ഇതിനൊക്കെ കാരണം ഞാന്‍ തന്നെയാണ്. വാ പോയ കോടാലി എന്ന് പറയുന്നത് പോലെ ഇതൊക്കെ ഞാന്‍ തന്നെ ടിവി യില്‍ പോയി വിളിച്ച് പറയും. ഇനി ഒന്നും പറഞ്ഞില്ലെങ്കിലും വാര്‍ത്ത ഉണ്ടാക്കാന്‍ ഇരിക്കുന്നവര്‍ സംഭവിക്കാത്ത കാര്യങ്ങള്‍ പോലും ഊതി പെരുപ്പിച്ച് വലിയ സംഭവമാക്കും.

എല്ലാവരും ഒരുപോലെ ആണെന്നല്ല പറയുന്നത്. എന്നിരുന്നാലും ചിലര്‍ റേറ്റിംഗിന് വേണ്ടി എന്തും വിളിച്ച് പറയുന്നവരാണ്. ഇതും മോശമായി എഴുതിയിട്ടില്ല. ഞാന്‍ പറഞ്ഞത് തന്നെയാണ് അതിലുള്ളത്. അതിലൊരു ക്ലാരിഫിക്കേഷന് വേണ്ടിയാണ് ഞാനിപ്പോള്‍ പറയുന്നതും.

ശ്രീകണ്ഠന്‍ സാറിന്റെ പരിപാടിയില്‍ പറഞ്ഞത് പോലെ കഴിഞ്ഞ ഡിസംബറിലാണ് എനിക്കിത് സംഭവിക്കുന്നത്. എന്റെ കൂടെയുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റുകളില്‍ രണ്ട് പേരെ തമാശയ്ക്ക് എടുത്ത് പൊക്കി. അപ്പോള്‍ തന്നെ എന്റെ കഴുത്ത് വെട്ടി. അതിന് ശേഷം വര്‍ക്കൗട്ടൊക്കെ ചെയ്തപ്പോള്‍ കാര്യം കുറച്ച് പ്രശ്‌നത്തിലായി. കൈയ്ക്ക് വേദന വന്നു. എന്ന് കരുതി കൈ പൊക്കാന്‍ പറ്റാതെ ആശുപത്രിയില്‍ കിടക്കയിലൊന്നും അല്ല. ഫിസിയോ തെറാപ്പി ഒക്കെ എടുത്ത് റെഡിയായി വന്നു.

rimi-tomy

ഇതൊക്കെ പറയാന്‍ കാരണം എന്റെ വളരെ ക്ലോസ് ആയിട്ടുള്ള ആളുകള്‍ വരെ കാര്യമെന്താണെന്ന് ചോദിച്ച് വിളിക്കാന്‍ തുടങ്ങിയതോടെയാണ്. അയ്യോ റിമിയ്ക്ക് എന്ത് പറ്റി? ആശുപത്രിയിലാണോ എന്നൊക്കെയാണ് അവര്‍ ചോദിക്കുന്നത്.

റിമിയ്ക്ക് പറ്റിയ അവസ്ഥ കണ്ടോ, പരിതാപകരം, നിങ്ങളെല്ലാവരും പ്രാര്‍ഥിക്കണം എന്നൊക്കെ പറഞ്ഞാണ് പലരും വാര്‍ത്തയ്ക്ക് തലക്കെട്ട് കൊടുത്തത്. ഇതോടെ എന്റെ ബന്ധുക്കള്‍ പോലും പേടിച്ച് പോയി. ഇന്നലെ വരെ സംസാരിച്ചിരുന്നവര്‍ക്ക് പോലും ടെന്‍ഷനായെന്നും റിമി പറയുന്നു.

ഇത് കഴിഞ്ഞ ഡിസംബറില്‍ സംഭവിച്ചതാണെന്നും ഇപ്പോള്‍ യാതൊരു കുഴപ്പവും തനിക്കില്ല. അതിലൊരു ക്ലാരിറ്റി വരുത്താനാണ് ഇങ്ങനൊരു വീഡിയോയുമായി എത്തിയതെന്നാണ് റിമി പറഞ്ഞത്.

Read more about: rimi tomy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X