ക്ലൈമാക്‌സ് പൊളിച്ചു! മമ്മൂക്കയും പിഷാരടിയും തകര്‍ത്തു! ഗാനഗന്ധര്‍വനെക്കുറിച്ച് റിമി ടോമി!
സ്വതസിദ്ധമായ ആലാപനശൈലിയുമായി മുന്നേറുകയാണ് റിമി ടോമി. വ്യത്യസ്തമായ ഗാനങ്ങളുമായാണ് റിമി എത്താറുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പോസ്റ്റുകള്‍ നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്. ഗായിക എന്നതിനും അപ്പുറത്ത് അഭിനേത്രിയായും റിമി അരങ്ങേറിയിരുന്നു. യാത്രകളോട് ഏറെ താല്‍പര്യമുള്ള റിമി യാത്രയ്ക്കിടയിലെ വിശേഷങ്ങള്‍ പങ്കുവെച്ചും എത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് അത്തരത്തിലുള്ള പോസ്റ്റുകള്‍ തരംഗമായി മാറാറുള്ളത്. ഇപ്പോഴിതാ രമേഷ് പിഷാരടിയേയും മമ്മൂട്ടിയേയും അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് റിമി ടോമി.
ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസായാണ് മമ്മൂട്ടി എത്തിയത്. മൈക്ക് പിടിച്ച് നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും പാട്ടിനിടയിലെ വീഡിയോയുമൊക്കെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്. തുടക്കം മുതലേ തന്നെ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. നാളുകള്‍ക്ക് ശേഷം പഴയ മമ്മൂട്ടിയെ തിരിച്ചുതന്ന പിഷാരടിക്ക് നന്ദിയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഈ അഭിപ്രായം തന്നെയായിരുന്നു റിമിയും പറഞ്ഞത്.

പിഷു തകര്‍ത്തുവെന്നും സൂപ്പര്‍ മൂവിയാണ് ഗാനഗന്ധര്‍വനെന്നും റിമി ടോമി കുറിച്ചിട്ടുണ്ട്. ഒരുപാട് ചിരിക്കാനും ചിന്തിക്കാനുമുള്ള നല്ല സിനിമയാണ്. സിനിമയുടെ ക്ലൈമാക്‌സും പൊളിച്ചു. മമ്മൂക്ക, മനോജേട്ടന്‍, സുരേഷേട്ടന്‍, സിദ്ദിഖേട്ടന്‍, ധര്‍മ്മു, തുടങ്ങി എല്ലാവരും തകര്‍ത്തു. അത് പോലെ തന്നെ സൂപ്പര്‍ സിംഗറും. അതാരാണെന്നുള്ള കാര്യം സസ്‌പെന്‍സായിരിക്കട്ടെയെന്നും റിമി കുറിച്ചിട്ടുണ്ട്. റിമി ടോമിയുടെ പോസ്റ്റ് കാണാം.


Click it and Unblock the Notifications











