കേസിനെ പറ്റിയാണോ ഡിസ്‌കക്ഷന്‍? മമ്മൂട്ടിയും മഞ്ജു വാര്യരുമില്ലാത്ത പിഷാരടിയുടെ ഫോട്ടോ; റിമിയുടെ പോസ്റ്റ് വൈറൽ

പാട്ടുകാരി എന്നതില്‍ നിന്നും ഇപ്പോള്‍ ജിമ്മത്തി എന്ന പേരിലാണ് റിമി ടോമി അറിയപ്പെടുന്നത്. തടിച്ചുരുണ്ടിരുന്ന റിമിയെ ഗുണ്ടുമണി ആയിട്ടാണ് എല്ലാവരും കണ്ടിട്ടുള്ളത്. എന്നാല്‍ ലോക്ക്ഡൗണ്‍ മുതലാണ് റിമി വര്‍ക്കൗട്ട് തുടങ്ങുന്നത്. ജിമ്മില്‍ പോകുന്നതിനൊപ്പം ഡയറ്റ് കൂടി എടുത്ത് ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ റിമിയ്ക്ക് സാധിച്ചു.

ഇടയ്ക്ക് ഗംഭീര മേക്കോവറില്‍ എത്തി റിമി എല്ലാവരെയും ഞെട്ടിക്കാറുമുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. വിദേശത്തോ മറ്റോ പരിപാടിക്ക് പോയപ്പോള്‍ സുഹൃത്തുക്കളായ താരങ്ങളുടെ കൂടെയുള്ള ചിത്രങ്ങള്‍ ആയിരുന്നു ഗായിക പങ്കുവെച്ചത്.

rimi-tomy

നിവിന്‍ പോളിക്കും ജയസൂര്യക്കുമൊപ്പം ഇരിക്കുന്ന സെല്‍ഫി ആണ് റിമി ആദ്യം പങ്കുവെച്ചത്. മൂവരും ചായകുടിച്ചു കൊണ്ടിരിക്കുമ്പോള്‍ ഉള്ള ചിത്രത്തിന് 'ഒറ്റയ്ക്ക് വഴിവെട്ടി വന്നവര്‍' എന്ന ക്യാപ്ഷനാണ് കൊടുത്തത്. ചിത്രത്തില്‍ നിവിന്‍ പോളിയെയും ജയസൂര്യയും കണ്ടതോടെ ഇതിന് താഴെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

'കേസ് ഡിസ്‌കഷന്‍ ആണോ, ഒരുത്തന്‍ വെട്ടി വെട്ടി കേസ് ആയിട്ടുണ്ട്, കയറി പിടിച്ചവനും ഉണ്ടല്ലോ, ആ മ്യൂസിക്ക് എങ്കിലും ഒന്ന് മാറ്റി പിടിക്കാമായിരുന്നു...' എന്ന് തുടങ്ങി അടുത്തിടെയായി നടന്മാരുടെ പേരിലുയര്‍ന്ന ആരോപണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ചിലര്‍ കമന്റുകളുമായി എത്തിയത്. മാത്രമല്ല ഈ ഫോട്ടോയില്‍ ദിലീപിനെ കാണാത്തതിനെ പറ്റിയും ചിലര്‍ ചോദിച്ചു.

ഇതോടെ തൊട്ടടുത്തായി ദിലീപിനും ഉണ്ണിമുകുന്ദനും ഒപ്പമുള്ള ഫോട്ടോയാണ് റിമി പങ്കുവെച്ചത്. മൂവരും ഒരു ബസ്സിനുള്ളില്‍ യാത്ര ചെയ്യുന്ന ചിത്രം ആയിരുന്നു. 'ആദ്യത്തെ ഫോട്ടോയില്‍ ദിലീപ്പേട്ടനെ ചോദിച്ചവര്‍ക്ക് സമര്‍പ്പിക്കുന്നു' എന്നാണ് ഒരു ആരാധകന്‍ കമന്റിട്ടത്.

rimi-tomy

ഏറ്റവുമൊടുവില്‍ രമേശ് പിഷാരടി, സാനിയ അയ്യപ്പന്‍, സൈനോര, വിധു പ്രതാപ് എന്നിവര്‍ക്കൊപ്പമുള്ള ഫോട്ടോയായിരുന്നു റിമി പോസ്റ്റ് ചെയ്തത്. ഇതില്‍ രമേശ് പിഷാരടിയെ കുറിച്ചായിരുന്നു കമന്റുകള്‍. കൂടുതല്‍ പേരും പിഷാരടിയെ വിമര്‍ശിച്ച് കൊണ്ടാണ് എത്തിയിരിക്കുന്നത്.

'കുമ്മന്‍ പിഷാരടി, ഒന്നുകില്‍ മമ്മൂക്കയുടെ പുറകെ. അല്ലെങ്കില്‍ കുഞ്ചാക്കോ ബോബന്റെ പുറകെ. അല്ലേല്‍ മഞ്ജു വാര്യരുടെ പുറകെ. ഇതാ ഇപ്പോള്‍ ഇവിടെയും. കൂട്ടത്തില്‍ കൊണ്ടു നടക്കാന്‍ ഇവന് സ്വന്തമായി കുടുംബം ഒന്നുമില്ലേ? എല്ലാവരുടെയും പുറകെ ഇങ്ങനെ മണപ്പിച്ചു നടക്കുവാണ്.... മമ്മൂക്ക ഇല്ലാത്ത പിഷുവിന്റെ ഫോട്ടോസോ? അങ്ങനെ സംഭവിക്കാന്‍ വഴിയില്ലല്ലോ... എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.

അതേ സമയം റിമി ടോമിയെ കുറിച്ചും നിരവധി കമന്റുകള്‍ വരുന്നുണ്ട്. പണ്ട് തടിച്ചുരുണ്ടിരുന്ന റിമിയെ കാണാനായിരുന്നു കൂടുതല്‍ ഭംഗി. ഇപ്പോള്‍ മോശമാണെന്നല്ല. എന്നിരുന്നാലും അന്നുണ്ടായിരുന്ന റിമിയുടെ ക്യൂട്ട്‌നെസ് എവിടെയോ നഷ്ടപ്പെട്ടു... എന്നൊക്കെയാണ് കമന്റുകള്‍.

More from Filmibeat

Read more about: rimi tomy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X