മഞ്ജുവിനെ വച്ച് ദിലീപിന്റെ ഇമേജ് തകര്‍ക്കുന്നു
ദിലീപിനേക്കാള്‍ മുന്‍പേ തങ്ങള്‍ക്ക് മഞ്ജുവാര്യരെ അറിയാമെന്നും അതുകൊണ്ട് അവരെ മോശമാക്കുന്ന രീതിയിലല്ല റിങ്മാസ്റ്റര്‍ ഒരുക്കിയതെന്ന് സംവിധായകന്‍ റാഫി. ദിലീപ് നായകനായ റിങ്മാസ്റ്റര്‍ മഞ്ജുവാര്യര്‍ സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോള്‍ അവര്‍ക്ക് നല്‍കുന്ന മറുപടിയായിട്ടാണ് സിനിമ ഒരുക്കിയതെന്നുമുള്ള ആക്ഷേപത്തിന് മറുപടി പറയുകയായിരുന്നു റാഫി.
1996ല്‍ രാജസേനന്‍ സംവിധാനം ചെയ്ത ദില്ലീവാല രാജകുമാരനു വേണ്ടി തിരക്കഥ എഴുതിയത് റാഫിയും മെക്കാര്‍ട്ടിനുമായിരുന്നു. ആ സിനിമയില്‍ നായിക മഞ്ജുവാര്യര്‍ ആയിരുന്നു. അന്നുമുതല്‍ക്കേ മഞ്ജുവിനെ അറിയാം. അതിനു ശേഷമാണ് ദിലീപ് നായകനായ പഞ്ചാബി ഹൗസ് ഒരുക്കുന്നത്. മഞ്ജു തങ്ങളുടെ കുടുംബസുഹൃത്താണ്. ദിലീപും തങ്ങളുടെ സുഹൃത്ത് തന്നെ. എന്നാല്‍ അവരുടെ കുടുംബ കാര്യങ്ങള്‍ ഇതുവരെ തങ്ങളോടു പറഞ്ഞിട്ടില്ല. ദിലീപിന്റെ കുടുംബത്തെ തേജോവധം ചെയ്യാന്‍ വേണ്ടിയാണ് പലരും ഇത്തരംപ്രചാരണങ്ങള്‍ ഇറക്കുന്നത്.

ഈ സിനിമയില്‍ ദിലീപല്ല നായകനെങ്കില്‍ ആര്‍ക്കും ഇത്തരം സാദൃശ്യങ്ങള്‍ തോന്നുമായിരുന്നില്ല.
സംവിധായകന്‍ രഞ്ജിത്തിനെ കളിയാക്കി എന്നുപറയുന്നതും തെറ്റാണെന്ന് റാഫി പറഞ്ഞു. രഞ്ജിത്തുമായി ഇരുപത് വര്‍ഷത്തെ ബന്ധമുണ്ട്. അദ്ദേഹത്തെയും താറടിച്ചു എന്നുപറയുന്നത് വെറുതെയാണെന്ന് റാഫി പറഞ്ഞു. മഞ്ജുവിനെ ഉപയോഗിച്ച് ദിലീപിന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് പലരും ശ്രമിക്കുന്നതെന്ന് റാഫി പറഞ്ഞു.


Click it and Unblock the Notifications