മോഹൻലാലിനെക്കുറിച്ച് ഋഷഭ് ഷെട്ടി: കാന്താര സംവിധായകൻ്റെ വാക്കുകൾ വൈറലാകുന്നു!
കാന്താര സംവിധായകൻ ഋഷഭ് ഷെട്ടി മോഹൻലാലിനോടുള്ള ആരാധന തുറന്നുപറഞ്ഞു. കേരളത്തിലെ പ്രെസ്സ് മീറ്റിൽ വെച്ചാണ് അദ്ദേഹം തന്റെ ഇഷ്ട്ട താരത്തെക്കുറിച്ച് സംസാരിച്ചത്. കാന്താരയുടെ വിജയത്തെക്കുറിച്ചും, ബോക്സ് ഓഫീസ് കളക്ഷനെക്കുറിച്ചും ഋഷഭ് ഷെട്ടി വാചാലനായി. അദ്ദേഹത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ തരംഗമായി.
കന്നഡ സിനിമാ രംഗത്തും, പാൻ ഇന്ത്യ തലത്തിലും തരംഗം സൃഷ്ട്ടിച്ച "കാന്താര" എന്ന ചിത്രത്തിന്റെ അടുത്ത ഭാഗം റിലീസിന് ഒരുങ്ങുകയാണ്. ആദ്യ ഭാഗത്തിന്റെ പ്രീക്വൽ ആണെന്ന് പറയപ്പെടുന്ന ഹിസ്റ്റോറിക്കൽ ഡ്രാമ ചിത്രത്തിന്റെ ട്രെയ്‌ലർ അടുത്തിടെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇതിനിടെ, കാന്താര സംവിധായകനും, നായകനുമായ ഋഷഭ് ഷെട്ടി, മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിനെക്കുറിച്ചു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. "ഞാൻ ലാലേട്ടന്റെ ഏറ്റവും വലിയ ഫാൻ ആണ്" എന്ന് ഋഷഭ് ഷെട്ടി തുറന്നു പറഞ്ഞു.
കേരളത്തിൽ സിനിമയുടെ പ്രെസ്സ് മീറ്റിനിടയിൽ തന്റെ ഇഷ്ട്ട താരത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഹൻലാലിനോടുള്ള ഇഷ്ട്ടവും, അദ്ദേഹവുമായുള്ള വൈകാരിക ബന്ധത്തെക്കുറിച്ചും ഋഷഭ് ഷെട്ടി സംസാരിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ അവിടെ കൂടിയിരുന്ന ആളുകൾക്ക് ഒരുപോലെ ഇഷ്ട്ടപ്പെട്ടു.

അടുത്തിടെ, മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചപ്പോൾ അവാർഡ് ലഭിച്ചപ്പോൾ ആദ്യമായി പ്രതികരിച്ചവരിൽ ഒരാളായിരുന്നു ഋഷഭ് ഷെട്ടി. തന്റെ ഇഷ്ട്ടതാരത്തെ കുറിച്ച് വാചാലനാകുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ സന്തോഷം കാണാമായിരുന്നു. ആ മനോഹരമായ നിമിഷം എങ്ങനെ വാക്കുകളിൽ ഒതുക്കുമെന്നറിയില്ലെന്നും ഋഷഭ് ഷെട്ടി പറഞ്ഞു.
"ഞാൻ ലാലേട്ടന്റെ ഭയങ്കര വലിയ ഫാൻ ആണ്. അത് കൊണ്ടാണ് അദ്ദേഹത്തിന് ദാദാസാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചപ്പോൾ ഉടനെ റീയാക്റ്റ് ചെയ്തത്. ഞാൻ കന്നട ഇൻഡസ്ട്രിയിൽ നിന്നുള്ള ആളായത് കൊണ്ട്, എന്റെ എക്കാലത്തെയും ഏറ്റവും ഇഷ്ടപ്പെട്ട താരം ഡോ. രാജ്‌കുമാർ സാറാണ്. പക്ഷെ മലയാളം ഇൻഡസ്ട്രി എടുത്താൽ അത് ലാലേട്ടനാണ്. അദ്ദേഹത്തെ കാണുമ്പോൾ ഞങ്ങൾക്കൊക്കെ ഞങ്ങളുടെ നാട്ടുകാരനെ കാണുന്നത് പോലെയാണ് തോന്നാറുള്ളത്. എന്റെ ഒരു അമ്മാവനെയൊക്കെ പോലെയാണ് അദ്ദേഹം. അങ്ങനെ ഒരു ഇമോഷണൽ കണക്ഷൻ ഉണ്ട്," ഋഷഭ് ഷെട്ടി പറഞ്ഞു.
"ഞാൻ ലാലേട്ടന്റെ എല്ലാ സിനിമകളും ഇറങ്ങുമ്പോൾ തന്നെ കാണും. അപ്പോൾ, അദ്ദേഹത്തിന് ദാദാസാഹേബ് ഫാൽക്കെ അവാർഡ് പോലെ ഒരു വലിയ പുരസ്‌കാരം കിട്ടിയെന്ന് ഇന്റർനെറ്റിൽ കണ്ടപ്പോൾ തന്നെ ഞാൻ എന്റെ സോഷ്യൽ മീഡിയ ടീമിനോട്, "ലാലേട്ടൻ അവാർഡ് കിട്ടി, വേഗം പോസ്റ്റ് ചെയ്യൂ," എന്ന് പറയുകയായിരുന്നു. അപ്പോൾ തന്നെ ഞാൻ ഫോട്ടോസ് തിരഞ്ഞു തുടങ്ങി. കൊല്ലൂർ മൂകാംബികയിൽ വച്ച് ഞാൻ ലാലേട്ടനെ കണ്ടിരുന്നു, അതൊരു സ്പെഷ്യൽ മോമെന്റ് ആയിരുന്നു," കാന്താര താരം കൂട്ടി ചേർത്തു.
സിനിമയുടെ വിജയം കളക്ഷൻ റെക്കോർഡുകൾ അനുസരിച്ചാണ് വിലയിരുത്തപ്പെടുന്നത്. "കാന്താര"യുടെ ആദ്യ ഭാഗം ഏകദേശം 14-15 കോടി രൂപയാണ് ചിലവ് വന്നത്. ഏകദേശം 300 കോടിയോളം രൂപ കളക്ഷൻ നേടി. ഇത് അതിന്റെ ബഡ്ജറ്റിന്റെ 30 ഇരട്ടിയായിരുന്നു. ഇതിനെക്കുറിച്ചും ഋഷഭ് ഷെട്ടി സംസാരിച്ചു. ബോക്സ് ഓഫീസ് കളക്ഷൻ നമ്പറുകളിൽ താൻ ശ്രദ്ധിക്കുന്നില്ലെന്നും, സിനിമയുടെ ടീം വർക്കാണ് വലുതെന്നും അദ്ദേഹം പറഞ്ഞു.
സിനിമയുടെ വിജയം പ്രേക്ഷകരുടെ പ്രതികരണത്തെ ആശ്രയിച്ചിരിക്കുന്നു. അതിന് ഏറ്റവും നല്ല ഉദാഹരണം, അടുത്തിടെ മലയാളത്തിൽ നിന്നെത്തി പാൻ ഇന്ത്യ തലത്തിൽ വിജയമായ 'ലോക: ചാപ്റ്റർ 1 - ചന്ദ്ര' എന്ന ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ സിനിമയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











