ഈ പെണ്‍കുട്ടിക്ക് വലിയൊരു ഭാവിയുണ്ട്, പ്രിയയെ കുറിച്ച് ബോളിവുഡ് നടന്‍ പറഞ്ഞത്

By Aswini P

ഒമര്‍ ലാലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ്വ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവ്വേ എന്ന പാട്ടിലൂടെ ശ്രദ്ധിക്കപ്പെട്ട പ്രിയ പ്രകാശ് വാര്യര്‍ ഇപ്പോള്‍ ഇന്റര്‍നാഷണല്‍ ക്രഷ് ആണിപ്പോള്‍. സണ്ണി ലിയോണിനെയും കത്രീന കൈഫിനെയുമൊക്കെ കടത്തി വെട്ടി ഗൂഗിളില്‍ തരംഗംമാകുകയാണ് പ്രിയ.

ഇപ്പോഴിതാ പ്രിയയുടെ ഭാവി പ്രവചിച്ച് ബോളിവുഡ് നടന്‍ ഋഷി കപൂര്‍. ഈ പെണ്‍കുട്ടിയ്ക്ക് വലിയൊരു ഭാവിയുണ്ട് എന്ന് ഋഷി ട്വിറ്ററില്‍ എഴുതി. പ്രിയയുടെ കണ്ണടി ഫോട്ടോയ്‌ക്കൊപ്പമാണ് ഋഷി നടിയെ പ്രശംസിച്ചത്.
വളരെ നിഷ്‌കളങ്കവും എക്പ്രസീവുമാണ്. പ്രിയപ്പെട്ട പ്രിയാ, നിങ്ങള്‍ നിങ്ങലുടെ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് പ്രചോദനമായിരിയ്ക്കും. ദൈവം അനുഗ്രഹിക്കും എന്ന് ഋഷി കപൂര്‍ എഴുതി.

priya

മുപ്പത് സെക്കന്റ് മാത്രമുള്ള വീഡിയോയിലെ പ്രിയയുടെ എക്‌സ്പ്രഷനാണ് ഒരു രാത്രികൊണ്ട് വൈറലായത്. അല്ലു അര്‍ജ്ജുന്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ പ്രിയയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ബോളിവുഡ് സിനിമകളില്‍ നിന്ന് പ്രിയയ്ക്ക് അവസരങ്ങള്‍ വരുന്നുണ്ടത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X