ആശ ശരിയ്ക്കും പൊലീസാണോയെന്ന് ഋഷിരാജ്
കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരില്‍ സര്‍വ്വസമ്മതനാണിന്ന് ട്രാഫിക്ക് കമ്മീഷണര്‍ ഋഷിരാജ് സിങ്. കേരളത്തിലെ വാഹനങ്ങളുടെ മരണപ്പാച്ചിലിന് വേഗപ്പൂട്ടിട്ട ഋഷിരാജിനെ പ്രശംസിച്ച് സൂപ്പര്‍താരം മോഹന്‍ലാല്‍വരെ ബ്ലോഗെഴുതിയിട്ടുണ്ട്. ഇപ്പോഴിതാ ഋഷിരാജ് സിങ്ങ് മറ്റൊരു പൊലീസിനെ പ്രശംസകൊണ്ട് മൂടുകയാണ്.
ജീത്തു ജോസഫിന്റെ ദൃശ്യത്തിലെ ഐജി ഗീത പ്രഭാകറിനെ ഋഷിരാജ് സിങ്ങിന് നന്നേ പിടിച്ചു. ഗീത പ്രഭാകറായി മികച്ച പ്രകടനം കാഴ്ചവച്ച ആശ ശരത്തിനെയാണ് ഋഷിരാജ് സിങ് പ്രശംസിച്ചിരിക്കുന്നത്. പൊലീസായുള്ള ആശയുടെ അഭിനയം തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ഇദ്ദേഹം പറയുന്നത്.

ആശയെ വിളിച്ച് അഭിനന്ദനമറിയിക്കാനും ഋഷിരാജ് സിങ് മടിച്ചില്ല. പൊതുവേ പൊലീസിനെപ്പേടിയുള്ള ആശയാണെങ്കില്‍ സംസാരത്തിനൊടുവില്‍ ഫോണില്‍ അങ്ങേത്തലയ്ക്കല്‍ സാക്ഷാല്‍ പൊലീസാണെന്ന് തിരിച്ചറിഞ്ഞ് ഞെട്ടുകയും ചെയ്തു.
ആശയെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചയാള്‍ ചോദിച്ചത് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരു പൊലീസാണോയെന്നാണ്, അല്ലെന്ന് ആശ മറുപടി നല്‍ുകയും ചെയ്തു. പിന്നാലെയാണ് അഭിനന്ദനം വന്നത്, അതുംകഴിഞ്ഞാണ് അങ്ങേത്തലയ്ക്കല്‍ പൊലീസ് സേനയിലെ താരം ഋഷിരാജ് സിങ്ങാണെന്ന് ആശ മനസിലാക്കിയത്.
അഭിനയജീവത്തില്‍ തനിക്ക് ലഭിച്ച ഏറ്റവും വലിയ സര്‍പ്രൈസാണ് ഇതെന്നാണ് ആശ പറയുന്നത്.


Click it and Unblock the Notifications











